സി.പി.ഐ ജന ജാഗ്രതാ സദസ് നടത്തി

Thursday 02 February 2023 3:03 AM IST

വിഴിഞ്ഞം: തിരുവല്ലം - കോവളം ബൈപ്പാസിലെ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ പൊലീസ് ഇടപെടുക,സർവീസ് റോഡുകൾ പൂർത്തിയാക്കുക, ടോൾ പ്ലാസ മുതൽ - വാഴമുട്ടം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ തിരുവല്ലം ജംഗ്ഷനിൽ ജനകീയ ജാഗ്രതാ സദസ് നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. തിരുവല്ലം എൽ.സി സെക്രട്ടറി തിരുവല്ലം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.കാലടി ജയചന്ദ്രൻ,പാപ്പനംകോട് അജയൻ, കാലടി പ്രേമചന്ദ്രൻ, അഡ്വ.പ്രതാപ് സിംഗ്, ശരത്ചന്ദ്രൻ, കെ.ഗോപാലകൃഷ്ണൻനായർ, പനത്തുറ ബൈജു എന്നിവർ പങ്കെടുത്തു.