മേജർ കൃഷ്ണൻ നായർക്ക് ആദരം

Thursday 02 February 2023 1:03 AM IST
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡിന് അർഹനായ മേജർ കൃഷ്ണൻനായരെ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

മാന്നാർ: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡിന് (സേനാമെഡൽ ഗ്യാലണ്ടറി) അർഹനായ മേജർ കൃഷ്ണൻനായരെ കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്റെ നേതൃത്വത്തിൽ ആദരിച്ചു. പാലക്കാട് കൃഷ്ണ വിഹാറിൽ ഗോവിന്ദൻകുട്ടി നായരുടെയും പത്മിനിയമ്മയുടെയും മകനും പരുമല പന്തപ്ലാൻ പറമ്പിൽ രവീന്ദ്രൻ നായരുടെയും റിട്ട. കേണൽ സുധാമണിയുടെയും മകളുടെ ഭർത്താവുമാണ്. ബ്ലോക്ക് പഞ്ചായത്തംഗം ലിജി ആർ.പണിക്കർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോബിൻ പരുമല, വാർഡ് മെമ്പർ വിമല ബെന്നി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് പണിക്കർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജെഫ്രിൻ, ബെന്നി, സുനിൽ എന്നിവർ പങ്കെടുത്തു.