'താര'ങ്ങൾക്ക് സ്കൂളിന്റെ ആദരം

Thursday 02 February 2023 1:04 AM IST
ജില്ലാ അമച്വർ അത്‌ലറ്റിക്സ് മീറ്റിൽ ചാമ്പ്യന്മാരായ വട്ടയാൽ സെന്റ് മേരീസ് എച്ച്.എസിലെ കായിക താരങ്ങളെയും കായിക അദ്ധ്യാപകൻ യേശുദാസിനെയും സ്കൂളിൽ ആദരിച്ചപ്പോൾ

ആലപ്പുഴ: ജില്ലാ അമച്വർ അത്‌ലറ്റിക്സ് മീറ്റിൽ ചാമ്പ്യന്മാരായ വട്ടയാൽ സെന്റ് മേരീസ് എച്ച്.എസിലെ കായിക താരങ്ങളെയും കായിക അദ്ധ്യാപകൻ യേശുദാസിനെയും സ്കൂൾ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സ്റ്റീഫൻ എം.പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. ശോഭന കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ എം.അർത്ഥശേരിൽ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണുഎന്നിവർ മുഖ്യതിഥിതികളായി.സ്കൂൾ ഹെഡ്മാസ്റ്റർ പി.എ. ജാക്സൺ സ്വാഗതവും എസ്.എസ്. ജെസ്മി നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വി.പി. കുഞ്ഞുമോൻ സംസാരിച്ചു.