ജില്ലാ മെഡി ബാങ്ക് ശാഖ ഉദ്ഘാടനം
Thursday 02 February 2023 1:06 AM IST
അമ്പലപ്പുഴ: ജില്ലാ മെഡി ബാങ്കിന്റെ അഞ്ചാമത് ശാഖ പുറക്കാട് പഞ്ചായത്തിലെ പഴയ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനു സമീപം പ്രവർത്തനമാരംഭിച്ചു. ജീവൻരക്ഷാ മരുന്നുകൾക്കുൾപ്പടെ 10 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ. വി.എസ്. ജിനു രാജ്, ജില്ലാ മെഡി ബാങ്ക് സെക്രട്ടറി ഡി. ഷിൻസ്, ബി.ഡി.ഒ ഹമീദ് കുട്ടി ആശാൻ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.