ബഡ്‌ജറ്റ് എ ടു ഇസഡ്

Thursday 02 February 2023 4:09 AM IST

ന്യൂഡൽഹി: നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച പൊതുബഡ്ജറ്റ് അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതും സ്റ്റാർട്ടപ്പുകൾക്ക് ഊർജ്ജം പകരുന്നതുമാണ്. സെല്ലുകൾക്കുൾപ്പെടെ ഇറക്കുമതിച്ചുങ്കം കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. റെയിൽവേയ്ക്ക് 2.4 ലക്ഷം കോടി എന്ന റെക്കാഡ് തുകയാണ് നീക്കിവച്ചത്. യുവാക്കൾക്ക് തൊഴിൽ പരിശീലനം,​വനിതകൾക്കായി സമ്പാദ്യ പദ്ധതി എന്നിവയും പ്രഖ്യാപിച്ചു. ബഡ്ജറ്റ് എ ടു ഇസഡ് ക്രമത്തിൽ നോക്കാം.

എ)​ അഗ്രികൾച്ചർ

 കാർഷികമേഖലയ്ക്കുള്ള വായ്‌പാപരിധി 18 ലക്ഷം കോടി രൂപയിൽ നിന്ന് 20 ലക്ഷം കോടിയായി ഉയർത്തി

 യുവസംരംഭകരെ ഉന്നമിട്ട് കാർഷിക സ്‌റ്റാർട്ടപ്പുകൾക്കായി അഗ്രികൾച്ചറൽ ആക്‌സിലറേറ്റർ ഫണ്ട്

ബി)​ ബാങ്കിംഗ്

റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രം 2023-24ൽ പ്രതീക്ഷിക്കുന്ന ലാഭവിഹിതം 48,000 കോടി രൂപ. നടപ്പുവർഷം 40,953 കോടിയാണ്

സി)​ കോ-ഓപ്പറേറ്റീവ് സംഘം

മാനുഫാക്‌ചറിംഗ് മേഖലയിലെ പുതിയ സഹകരണസംഘങ്ങൾക്ക് നികുതിനിരക്ക് 15 ശതമാനം മാത്രം

ഡി)​ ഡിജിറ്റൽ ഇന്ത്യ

5ജി സേവനങ്ങൾക്കായുള്ള ആപ്ളിക്കേഷനുകൾ വികസിപ്പിക്കാൻ എൻജിനിയറിംഗ് കോളേജുകളിൽ 100ലാബുകൾ

ഇ)​ ഇലക്‌ട്രിക്

 ലിഥിയം-അയോൺ സെല്ലുകൾക്കും മറ്റ് അസംസ്കൃതവസ്തുക്കൾക്കും ഇറക്കുമതിച്ചുങ്കം കുറയും

 ഇലക്‌ട്രിക് വാഹനങ്ങൾ, ടിവി, മൊബൈൽഫോൺ എന്നിവയ്ക്ക് വില താഴും

എഫ്)​ ഫിഷറീസ്

മത്സ്യ സമ്പാദയോജനയ്ക്ക് ബഡ്‌ജറ്റിൽ 6,000 കോടി രൂപ വകയിരുത്തി. കേരളത്തിനും ഇത് വലിയ നേട്ടം

ജി)​ ഗോൾഡ്

 സ്വർണം ഇലക്‌ട്രോണിക് ഗോൾഡ് റെസീറ്റാക്കി മാറ്റിയാൽ മൂലധന നേട്ട നികുതി ഈടാക്കില്ല

 സ്വർണം, പ്ളാറ്റിനം മിശ്രിതകട്ടിക്കൾക്ക് സമാനമായി സിൽവർ കട്ടികളുടെയും ഇറക്കുമതിച്ചുങ്കം കൂട്ടി

എച്ച്)​ ഹെൽത്ത്കെയർ

ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 86,606 കോടി രൂപയിൽ നിന്ന് 88,956 കോടി രൂപയായി ഉയർത്തി

ഐ)​ ഇൻഫ്രാസ്‌ട്രക്‌ചർ

അടിസ്ഥാനസൗകര്യമേഖലയ്ക്ക് കുതിപ്പേകാനും തൊഴിലവസരങ്ങൾ ഉയർത്താനും ഉന്നമിട്ട് മൂലധനച്ചെലവ് 10 ലക്ഷം കോടി രൂപയായി ഉയർത്തി. നടപ്പുവർഷം 7.5 ലക്ഷം കോടി

ജെ)​ ജൻധൻ യോജന

പ്രധാനമന്ത്രി ജൻധൻ യോജനയിൽ 47.8 കോടി അക്കൗണ്ടുകൾ തുറന്നുവെന്ന് നിർമ്മല സീതാരാമൻ

കെ)​ കൈ.വൈ.സി

ഡിജിറ്റൽ ഇന്ത്യയ്ക്ക് കുതിപ്പേകാൻ കെ.വൈ.സി നടപടിക്രമങ്ങൾ ലളിതമാക്കും

എൽ)​ ലേഡീസ്

വനിതകൾക്കായി സേവിംഗ്‌സ് പദ്ധതി 7.5 ശതമാനം പലിശനിരക്കുള്ള മഹിളാ സമ്മാൻ സേവിംഗ്‌സ് പത്ര

എം)​ എം.എസ്.എം.ഇ

പദ്ധതിയിൽ ഈടുരഹിതമായി വിതരണം ചെയ്യുന്ന വായ്‌പയുടെ പരിധി 9,000 കോടി രൂപ കൂടി ചേർത്ത് 2 ലക്ഷം കോടി

എൻ)​ നഴ്‌സിംഗ്

157 നഴ്‌സിംഗ് കോളേജുകൾ തുടങ്ങും

ഒ)​ ഓൾഡ് ടാക്‌സ്

ബഡ്‌ജറ്റിൽ പഴയ നികുതി സ്ലാബുകളിൽ മാറ്റം വരുത്തുകയോ ഇളവുകൾ അനുവദിക്കുകയോ ചെയ്‌തില്ല

പി)​ ഫാർമ

സെന്റേഴ്‌സ് ഒഫ് എക്‌സലൻസ് വഴി ഫാർമമേഖലയിൽ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും

ക്യു)​ ക്വാളിറ്റി ഒഫ് ലൈഫ്

2014 മുതൽ ജനജീവിതം മികച്ചതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് നിർമ്മല. ആളോഹരിവരുമാനം ഇരട്ടിച്ച് 1.97 ലക്ഷം രൂപയായി

ആർ)​ റെയിൽവേ

റേയിൽവേക്കായി ബഡ്‌ജറ്റിൽ 2.4 ലക്ഷം കോടി രൂപ. ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നീക്കിയിരുപ്പ്

എസ്)​ സ്‌റ്റാർട്ടപ്പ്

ഇറക്കുമതിച്ചുങ്കത്തിൽ വിവിധോത്പന്നങ്ങൾക്ക് ഇളവ്. ഡിജിലോക്കർ, എ.ഐ സെന്റർ സൗകര്യങ്ങളും അഗ്രി സ്‌റ്റാർട്ടപ്പുകൾക്ക് ഫണ്ടും

ടി)​ ടൂറിസം

50 മേഖലകളെ ആഭ്യന്തര-അന്താരാഷ്‌ട്ര ടൂറിസത്തിന്റെ സമ്പൂർണ കേന്ദ്രങ്ങളാക്കി ഉയർത്തും

യു)​ അർബൻ ഫണ്ട്

10,000 കോടി രൂപയുടെ അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ട് രൂപീകരിക്കും

വി)​ വിവാദ് സെ വിശ്വാസ്

നികുതി കുടിശിക പിരിച്ചെടുക്കാനായി ഇളവുകൾ നൽകുന്ന വിവാസ് സെ വിശ്വാസിന്റെ 2.0 പ്രഖ്യാപിച്ചു

ഡബ്ളിയു)​ വർക്കിംഗ് ക്ലാസ്

വിരമിച്ച ജീവനക്കാർക്ക് ലീവ് കാശാക്കി മാറ്റുമ്പോൾ നികുതിയിളവ് നേടാവുന്ന തുക മൂന്നുലക്ഷം രൂപയിൽ നിന്ന് 25 ലക്ഷമാക്കി

എക്‌സ് : എക്‌സ്‌പെൻഡിച്ചർ കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവ് തുടർച്ചയായ മൂന്നാംവർഷവും ഉയർത്തി. 2023-24 ബഡ്‌ജറ്റിൽ ഇത് 33 ശതമാനം കൂട്ടി 10 ലക്ഷം കോടി രൂപയാക്കി.

വൈ)​ യൂത്ത്

 കൗശൽ വികാസ് യോജനയിലൂടെ മൂന്നുവർഷത്തിനകം ലക്ഷക്കണക്കിന് യുവാക്കൾക്ക് വൈദഗ്ദ്ധ്യ പരിശീലനം

 രാജ്യാന്തര അവസരങ്ങൾ ലഭ്യമാക്കാൻ 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ

ഇസഡ്)​ സീറോ എമിഷൻ

നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യം നേടാനുള്ള പദ്ധതികൾക്കായി 35,000 കോടി രൂപ