ഏഴായി തിരിച്ച് സമഗ്ര വികസനം

Thursday 02 February 2023 4:16 AM IST

ഏഴ് മുൻഗണനാ വിഭാഗങ്ങളായി തിരിച്ചാണ് ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ

1. സമഗ്ര വികസനം

കാർഷിക മേഖല
 അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട്
 നടീൽ വസ്തുക്കളുടെ ലഭ്യതയ്ക്ക് 2,200 കോടി രൂപയ്ക്ക് ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം

 ഇന്ത്യയെ ചെറുധാന്യങ്ങളുടെ ആഗോള കേന്ദ്രമാക്കാൻ 'ശ്രീ അന്ന"

 ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ് റിസർച്ചിന് ഗവേഷണ പിന്തുണ.

 മൃഗസംരക്ഷണം, ഡെയറി, മത്സ്യബന്ധനം എന്നിവയ്‌ക്കായി 20 ലക്ഷം കോടി വായ്പ

 മത്സ്യമേഖലയ്‌ക്ക് 6,000 കോടി രൂപ നിക്ഷേപത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന
 കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാനും വില്പനയ‌്ക്കുമായി സഹകരണ സംഘങ്ങൾ


ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം
 157 പുതിയ നഴ്സിംഗ് കോളേജുകൾ
 2047ഓടെ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ നടപ്പാക്കും

പൊതു-സ്വകാര്യ മെഡിക്കൽ കോളേജ് അദ്ധ്യാപകർക്കും ഗവേഷകർക്കും ഐ.സി.എം.ആർ ലാബുകളിൽ സൗകര്യം
ഫാർമസ്യൂട്ടിക്കൽ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി
മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ

ജില്ലാ വിദ്യാഭ്യാസ-പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴി അദ്ധ്യാപക പരിശീലനം
 കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി


2) അവസാന ലക്ഷ്യത്തിലെത്തൽ
 ദുർബല ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മൂന്ന് വർഷത്തിനുള്ളിൽ 15,000 കോടി രൂപ ചെലവിൽ പ്രധാനമന്ത്രി പി.വി.ടി.ജി വികസന മിഷൻ

 ആദിവാസി വിദ്യാർത്ഥികൾക്കുള്ള 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ മൂന്ന് വർഷത്തിനുള്ളിൽ 38,800 അദ്ധ്യാപകരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കും

 പ്രധാനമന്ത്രി ആവാസ് യോജന വിഹിതം 79,000 കോടി രൂപയാക്കി ( 66 ശതമാനം വർദ്ധന)
 ഒരു ലക്ഷം പുരാതന ലിഖിതങ്ങൾ കംപ്യൂട്ടർവത്‌കരിച്ച് ഡിജിറ്റൽ എപ്പിഗ്രാഫി മ്യൂസിയം
 പാവപ്പെട്ട ജയിൽപ്പുള്ളികൾക്ക് പിഴയും ജാമ്യത്തുകയും നൽകാൻ സാമ്പത്തിക സഹായം

3. അടിസ്ഥാന സൗകര്യ വികസനം
 മൂലധന നിക്ഷേപ ചെലവ് 10 ലക്ഷം കോടി രൂപയായി ഉയർത്തും (33 ശതമാനം വർദ്ധന)
 സംസ്ഥാന സർക്കാരുകൾക്ക് മൂലധന നിക്ഷേപത്തിന് 13.7 ലക്ഷം കോടി രൂപ (ജി.ഡി.പിയുടെ 4.5 ശതമാനം)
 റെയിൽവേ, റോഡുകൾ, വൈദ്യുതി മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ പങ്കാളിത്തം

 റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധന വിഹിതം
 സ്വകാര്യ മേഖലയിൽ നിന്നുള്ള 15,000 കോടി ഉൾപ്പെടെ 75,000 കോടി രൂപ ചെലവിൽ തുറമുഖങ്ങൾ, കൽക്കരി, ഉരുക്ക്, വളം, കണക്റ്റിവിറ്റിക്കായി ഗതാഗത പദ്ധതികൾ
 50 വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയ്റോഡ്രോമുകൾ, അഡ്വാൻസ് ലാൻഡിംഗ് ഗ്രൗണ്ടുകൾ
നഗരങ്ങളെ 'നാളത്തെ സുസ്ഥിര നഗരങ്ങളായി' മാറ്റാൻ പദ്ധതി
 ഭൂനികുതി പരിഷ്‌കാരങ്ങൾ, യൂസർഫീ തുടങ്ങിയവയിലൂടെ നഗരങ്ങൾക്ക് മുനിസിപ്പൽ ബോണ്ട് പദ്ധതി
 നഗര അടിസ്ഥാന സൗകര്യ വികസന ഫണ്ടിനി 10,000 കോടി രൂപ

 സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും പൂർണമായി യന്ത്രങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കും

4) സാദ്ധ്യതകൾ വിനിയോഗിക്കൽ
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സിവിൽ സർവീസുകാരുടെ ശേഷി വർദ്ധിപ്പിക്കാൻ മിഷൻ കർമ്മയോഗി
 രാജ്യത്തെ മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി മികവിന്റെ കേന്ദ്രങ്ങൾ
 സ്റ്റാർട്ടപ്പുകൾക്കും അക്കാഡമികൾക്കും നൂതനാശയങ്ങൾ ലഭ്യമാക്കാൻ ദേശീയ ഡാറ്റാ ഗവേണൻസ് നയം

 ഡിജിലോക്കർ സേവനവും ആധാറും അടിസ്ഥാനമാക്കി വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും വിലാസവും പരിഷ്‌കരിക്കാനും തിരുത്താനും സൗകര്യം

 ബിസിനസുപരമായ ആവശ്യങ്ങൾക്കുള്ള പൊതു തിരിച്ചറിയൽ രേഖ പാൻ കാർഡ്

 സർക്കാർ ഏജൻസികൾ ഒരേ വിവരങ്ങൾ വെവ്വേറെ സമർപ്പിക്കുന്നത് ഒഴിവാക്കാൻ ഏകീകൃത ഫയലിംഗ്

 കൊവിഡ് കാലയളവിൽ എം.എസ്.എം.ഇകളിൽ നിന്ന് ജപ്‌തി ചെയ്‌ത തുകയുടെ 95 ശതമാനവും തിരികെ

 സംസ്ഥാനങ്ങൾക്ക് മൂന്നു വർഷത്തേക്കു കൂടി നീതി ആയോഗിന്റെ പിന്തുണ

 ചില സർക്കാർ പദ്ധതികൾക്ക് ഇനി മുതൽ ഫലത്തെ അടിസ്ഥാനമാക്കി ധനസഹായം
 ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7,000 കോടി രൂപ
എം.എസ്.എം.ഇകൾ, വൻ വ്യവസായങ്ങൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്‌ക്ക് എൻ.ടി.ടി ഡിജിലോക്കർ സംവിധാനം

 എൻജിനിയറിംഗ് സ്ഥാപനങ്ങളിൽ 5ജി സഹായത്തോടെയുള്ള സ്‌മാർട്ട് ക്ളാസ് മുറികൾ അടക്കം സേവനങ്ങൾ

5. ഹരിത വളർച്ച
 ഊർജ സുരക്ഷയ്ക്ക‌്ക്കായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് 35,000 കോടി
 4,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്

 ലഡാക്കിൽ 20,700 കോടി രൂപ മുതൽമുടക്കിൽ 13 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി
 കമ്പനികൾ, വ്യക്തികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ പരിസ്ഥിതി സുസ്ഥിര പ്രവർത്തനങ്ങൾക്ക് ഗ്രീൻ ക്രെഡിറ്റ്

 ബദൽ വളങ്ങളും രാസവളങ്ങളുടെ സമീകൃത ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പ്രണാമം പദ്ധതി

 10,000 കോടി രൂപയ്ക്ക് 500 ബയോഗ്യാസ് പ്ളാന്റുകൾ സ്ഥാപിക്കാൻ ഗോബർദൻ പദ്ധതി

 അടുത്ത 3 വർഷത്തിനുള്ളിൽ ഒരു കോടി കർഷകർക്ക് 10,000 ബയോ-ഇൻപുട്ട് റിസോഴ്‌സ് സെന്ററുകൾ

 കണ്ടൽക്കാടുകൾ പ്രോത്സാഹിപ്പിക്കാൻ മിഷ്ടി,​ തണ്ണീർത്തടങ്ങൾക്ക് അമൃത് ധരോഹർ പദ്ധതികൾ
 സ്വകാര്യപങ്കാളിത്തത്തോടെ ചെലവു കുറഞ്ഞ ഗതാഗതവും ചരക്കുനീക്കവും ലക്ഷ്യമിട്ട് തീരദേശ ഷിപ്പിംഗ് പദ്ധതി
 പഴയ വാഹനങ്ങളും ആംബുലൻസുകളും പൊളിക്കാൻ സംസ്ഥാനങ്ങൾക്ക് സഹായം


6. യുവശക്തി
 മൂന്ന് വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് യുവാക്കൾക്ക് കോഡിംഗ്, എ.ഐ തുടങ്ങി ആധുനിക വിഷയങ്ങളിൽ കോഴ്സുകൾ.

 തൊഴിൽ പരിശീലനത്തിനായി സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം. 47 ലക്ഷം യുവാക്കൾക്ക് ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ
 ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾക്ക് മികച്ച അനുഭവങ്ങൾ ലഭ്യമാക്കാൻ 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കും
 അതിർത്തി ഗ്രാമങ്ങളിൽ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
 സംസ്ഥാനങ്ങളുടെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ യൂണിറ്റി മാൾ

7. സാമ്പത്തിക മേഖല
 എം.എസ്.എം.ഇികൾക്കുള്ള വായ്‌പാ പദ്ധതിയിൽ 9,000 കോടി രൂപ നിക്ഷേപം. രണ്ട് ലക്ഷം കോടി രൂപയുടെ അധിക ഈട് രഹിത വായ്‌പ

 സാമ്പത്തിക, അനുബന്ധ വിവരങ്ങൾ ശേഖരിക്കാൻ ആർ.ബി.ഐയുടെ സഹായത്തോടെ ദേശീയ സാമ്പത്തിക വിവര രജിസ്ട്രി

 ഐ.എഫ്.എസ്.സി.എ, സെസ്, ജി.എസ്.ടി.എൻ, ആർ.ബി.ഐ, സെബി, ഐ.ആർ.ഡി.ഐ രജിസ്ട്രേഷനുകൾക്കും മറ്റുമായി ഏകജാലക ഐടി സംവിധാനം
 വ്യാപാരത്തിനായി എക്‌സിം ബാങ്കിന്റെ ഒരു അനുബന്ധ സ്ഥാപനം
 കമ്പനി നിയമത്തിന് കീഴിൽ ഫീൽഡ് ഓഫീസുകളിൽ ഫയൽ ചെയ്ത ഫോമുകൾ കൈകാര്യം ചെയ്യാൻ പ്രോസസ്സിംഗ് സെന്റർ
 ക്ലെയിം ചെയ്യപ്പെടാത്ത ഓഹരികളും അടയ്‌ക്കപ്പെടാത്ത ഡിവിഡന്റുകളും വീണ്ടെടുക്കാൻ സംയോജിത ഐടി പോർട്ടൽ
 ഡിജിറ്റൽ പണമിടപാടുകൾക്കുള്ള ഇളവുകൾ തുടരും