കേരളത്തിന് നികുതി വിഹിതം 19,662.88 കോടി
ശ്രീചിത്രയ്ക്ക് വിഹിതം കൂട്ടി
കപ്പൽ ശാലയ്ക്ക് കുറച്ചു
ന്യൂഡൽഹി:കേന്ദ്ര ബഡ്‌ജറ്റിൽ അടുത്ത സാമ്പത്തിക വർഷം കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം 19,662.88 കോടി രൂപ.(1.925 %) 2022 - 23 ബഡ്ജറ്റിൽ 15,720.5 കോടിയായിരുന്നു. 3942.38 കോടി രൂപ കൂടുതൽ.
സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങൾക്ക് തുക വകയിരുത്തിയപ്പോൾ കോഴിക്കോട് എൻ.ഐ.ടി, പാലക്കാട് ഐ.ഐ.ടി, വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്നോളജി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിഹിതം വർദ്ധിപ്പിച്ചു. കൊച്ചി പോർട്ട് ട്രസ്റ്റ്, കൊച്ചി കപ്പൽ ശാല, കോഴിക്കോട് ഐ.ഐ.എം എന്നിവയുടെ വിഹിതം വെട്ടിക്കുറച്ചു.
കേരളത്തിന്റെ നികുതി വിഹിതം ( കോടിയിൽ )
ജി.എസ്.ടി.............................6,358.05
ആദായ നികുതി..................6,122.64
എക്സൈസ് തീരുവ..............261.24
കോർപ്പറേഷൻ നികുതി......6,293.42
സേവന നികുതി........................3.95
കസ്റ്റംസ് തീരുവ.......................623.74
സ്വത്ത് നികുതി............................0.16
കേന്ദ്ര സ്ഥാപനങ്ങൾക്ക് ( കോടിയിൽ)
ബ്രാക്കറ്റിൽ 2022- 23 ലെ വിഹിതം
കൊച്ചി പോർട്ട് ട്രസ്റ്റ് : 14.74 (23.88)
കൊച്ചി കപ്പൽശാല : 300 (400 )
തിരു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്: 13 (13.90 )
തിരു. രാജീവ് ഗാന്ധി സെന്റർ ഉൾപ്പെടെ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സ്ഥാപനങ്ങൾക്ക്: 902.47 (830.82 )
വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 122 കോടി (115 കോടി)
എച്ച്.എം.ടി: 22.29 (25.21)
ശ്രീചിത്ര ഉൾപ്പെടെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 24 സ്ഥാപനങ്ങൾക്ക്: 1560 (1, 500)
കായംകുളം ഉൾപ്പെടെ എൻ.ടി.പി.സി താപനിലയങ്ങൾക്ക്: 22,454 ( 22,454)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സ്ഥാപനങ്ങൾക്ക് (ഐസർ): 1462 (1379.53)
പാലക്കാട് ഉൾപ്പെടെയുള്ള ഐ.ഐ.ടികൾ: 9,961.50 (8,495)
കോഴിക്കോട് അടക്കമുള്ള ഐ.ഐ.എമ്മുകൾ: 300 ( 653.92 )
കോഴിക്കോട് ഉൾപ്പെടെയുള്ള എൻ.ഐ.ടികൾ: 4,820.60 (4,364 )
റബർ ബോർഡ്: 268.76 (268.76)
ടീ ബോർഡ്: 135 (131.92)
കോഫി ബോർഡ്: 226.20 (226.21)
സ്പൈസസ് ബോർഡ് :115.50 (115.50)
കൊച്ചി സമുദ്രോത്പന്ന കയറ്റുമതി അതോറിട്ടി:100 (116)
വി.എസ്.എസ്.സി, എൽ.പി.എസ്.സി തുടങ്ങിയവ: 12,543.91 (10, 534.50)