ബഡ്ജറ്റ് കേരളത്തിന് ഗുണകരം: കേന്ദ്ര മന്ത്രി വി.മുരളീധരൻ

Thursday 02 February 2023 4:22 AM IST

ന്യൂഡൽഹി:കേന്ദ്ര ബഡ്ജറ്റ് സമഗ്രവികസനം ലക്ഷ്യം വച്ചുള്ളതും,അടുത്ത 25 വർഷത്തെ വികസനവും വളർച്ചയും അടിസ്ഥാനമാക്കി എല്ലാ വിഭാഗങ്ങളുടേയും പ്രതീക്ഷ സഫലമാക്കുന്നതുമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ, യുവാക്കളെ കേന്ദ്രീകരിച്ചുള്ള കൈത്തൊഴിൽ, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ പദ്ധതികൾ കേരളത്തിന് ഗുണകരമാണ്. വനിതാ സ്വയം സഹായ നിർമ്മാണ സംഘങ്ങൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ്.

കൈത്തൊഴിൽ പ്രോത്സാഹനം സംസ്ഥാനത്ത് വലിയ സാധ്യതകൾ സൃഷ്ടിക്കും. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം തേടി യുവാക്കൾ കേരളം വിടുന്ന രീതിക്ക് അറുതി വരുത്താനാകും. വിനോദസഞ്ചാരമേഖലക്കുള്ള ഊന്നൽ കേരളത്തിന് വലിയ രീതിയിൽ ഉപകാരപ്പെടുത്താനാകും. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളെ പിന്തുണക്കുന്ന ബഡ്ജറ്റ് കേരളത്തിന് പ്രയോജനപ്പെടും. പാവപ്പെട്ടവരും ശമ്പളക്കാരും ഇടത്തരം കച്ചവക്കാരും മധ്യവർഗവും സ്ത്രീകളും യുവാക്കളുമുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന ബഡ്ജറ്റാണിതെന്ന് വി.മുരളീധരൻ പറഞ്ഞു..

.