പ്രായപൂർത്തിയെത്താത്ത കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് മരണംവരെ ജയിൽ ശിക്ഷ
Thursday 02 February 2023 1:21 AM IST
തളിപ്പറമ്പ്: പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് മരണംവരെ തടവും പുറമെ, ജീവപര്യന്തവും 1,95,000 രൂപ പിഴയും. രാമന്തളി കുന്നരുവിലെ തയ്യിൽ വീട്ടിൽ ജോർജ് തയ്യിലിനെയാണ് (61) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2016 ഏപ്രിൽ 23 നും തുടർന്ന് നിരവധി തവണയും പ്രതി പെൺകുട്ടിയുടെ വീട്ടിൽവെച്ച് പീഡനം നടത്തുകയായിരുന്നു. നാല് വകുപ്പുകളിയായി മരണവരെ കഠിനതടവും 1 ലക്ഷം പിഴയും, ജീവപര്യന്തം തടവും 50,000 പിഴയും, 10 വർഷം തടവും 25,000 രൂപയും 5 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. അന്നത്തെ എസ്.ഐ പി.ബി. സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.