ക്ഷേമപ്രിയം നിർമ്മലം​ ; ആദായനികുതി ഇളവ് പരിധി 7 ലക്ഷം,​  അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടി

Thursday 02 February 2023 12:46 AM IST

 റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി

 പ്രതിരോധത്തിന് 5.94 ലക്ഷം കോടി

ന്യൂ​ഡ​ൽ​ഹി​:​ ​​​ ​ഇ​ട​ത്ത​രക്കാ​രെ​യും​ ​ക്ഷേ​മ,​​​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​സ്ത്രീ​ക​ളെ​യും​ ​യു​വാ​ക്ക​ളെ​യും​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​വ​സാ​ന​ ​സ​മ്പൂ​ർ​ണ​ ​ബ​ഡ്‌​ജ​റ്റ്.​ 2024​ൽ​ ​ന​ട​ക്കു​ന്ന​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ടു​ള്ള​ ​ബ​ഡ്ജ​റ്റ് ​എ​ന്നാ​ണ് ​രാ​ഷ്ട്രീ​യ​ ​വി​ല​യി​രു​ത്ത​ൽ.​ ​ആ​ദാ​യ​നി​കു​തി​ ​ഇ​ള​വ് ​പ​രി​ധി​ 7​ ​ല​ക്ഷ​മാ​ക്കി​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​കൃ​ഷി,​ ​സ്‌​റ്റാ​ർ​ട്ട​പ്പ്,​ ​വി​ദ്യാ​ഭ്യാ​സം,​ ​ആ​രോ​ഗ്യം,​ ​ഹ​രി​തോ​ർ​ജം​ ​എ​ന്നി​വ​യ്ക്കും​ ​ധ​ന​മ​ന്ത്രി​ ​നി​ർ​മ്മ​ലാ​ ​സീ​താ​രാ​മ​ൻ​ ​ഊ​ന്ന​ൽ​ ​ന​ൽ​കി. അതേസമയം കേരളത്തി​നാ യി​ പ്രഖ്യാപനങ്ങളൊന്നുമി​ല്ല. ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​സ്വ​ർ​ണം,​​​ ​അ​മൂ​ല്യ​ര​ത്നം,​​​ ​വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​നി​കു​തി​ ​കൂ​ട്ടി.​ ​സി​ഗ​റ​റ്റി​നും​ ​ വി​ല കൂടും. ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​റ​ബ​റി​ന് ​നി​കു​തി​ ​കൂ​ട്ടി​യ​ത് ​കേ​ര​ള​ത്തി​ന് ​ഗു​ണം​ ​ചെ​യ്യും.​ ​കോ​മ്പൗ​ണ്ട​ഡ് ​റ​ബ​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ 10​ൽ​ ​നി​ന്ന് 25​ശ​ത​മാ​ന​മാ​ക്കി. മൊ​ബൈ​ൽ​ഫോ​ൺ,​​​ ​ടി​വി,​​​ ​ഇ​ല​ക്‌​ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്ക്ക് ​വി​ല​കു​റ​യാ​ൻ​ ​വ​ഴി​യൊ​രു​ക്കി​ ​നി​ർ​മ്മാ​ണ​ഘ​ട​ക​ങ്ങ​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ത്തീ​രു​വ​ ​കു​റ​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണം,​ ​ഡെ​യ​റി,​ ​മ​ത്സ്യ​ബ​ന്ധ​നം​ ​എ​ന്നി​വ​യ്‌​ക്ക് 20​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​കാ​ർ​ഷി​ക​ ​വാ​യ്‌​പ​ ​ഉ​റ​പ്പാ​ക്കി.​ ​ന​ടീ​ൽ​ ​വ​സ്തു​ക്ക​ൾ​ക്കാ​യി​ 2,200​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​ആ​ത്മ​നി​ർ​ഭ​ർ​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​ക്ലീ​ൻ​ ​പ്ലാ​ന്റ് ​പ്രോ​ഗ്രാം,​ ​ഇ​ന്ത്യ​യെ​ ​ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ​ ​ആ​ഗോ​ള​ ​കേ​ന്ദ്ര​മാ​ക്കാ​നു​ള്ള​ ​'​ശ്രീ​ ​അ​ന്ന​"​ ​പ​ദ്ധ​തി,​ ​ഫി​ഷ​റീ​സ് ​മേ​ഖ​ല​യ്‌​ക്ക് 6,000​ ​കോ​ടി​ ​രൂ​പ​ ​നി​ക്ഷേ​പ​ത്തോ​ടെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ത്സ്യ​സ​മ്പ​ത്ത് ​യോ​ജ​ന​യു​ടെ​ ​ഉ​പ​പ​ദ്ധ​തി​ ​എ​ന്നി​വ​യു​മു​ണ്ട്. അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ന് 10​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ് ​മാ​റ്റി​വ​ച്ച​ത്.​ 2022​ൽ​ ​ഇ​ത് 7.5​ ​കോ​ടി​യാ​യി​രു​ന്നു.​ ​റെ​യി​ൽ​വേ​യ്ക്ക് ​അ​നു​വ​ദി​ച്ച​ത് ​റെ​ക്കാ​ഡ് ​തു​ക​യാ​യ​ 2.40​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ്.​ ​പ്ര​തി​രോ​ധ​മേ​ഖ​ല​യ്ക്ക് ​വ​ക​യി​രു​ത്തി​യ​ത് 5.94​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ.​ ​ന​ട​പ്പു​വ​ർ​ഷ​ത്തെ​ 5.25​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യേ​ക്കാ​ൾ​ 13​ ​ശ​ത​മാ​നം​ ​അ​ധി​കം. സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് ​മൂ​ല​ധ​ന​ ​നി​ക്ഷേ​പ​ത്തി​ന് 13.7​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​ന​ൽ​കും.​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള​ 50​ ​വ​ർ​ഷ​ത്തെ​ ​പ​ലി​ശ​ ​ര​ഹി​ത​ ​വാ​യ്പ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​കൂ​ടി​ ​തു​ട​രും.​ ​പ്രാ​ദേ​ശി​ക​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ൾ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ​ 50​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളും​ ​ഹെ​ലി​പ്പാ​ഡു​ക​ളും​ ​പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ങ്ങ​ളി​ൽ​ ​സെ​പ്‌​റ്റി​ക് ​ടാ​ങ്കു​ക​ളും​ ​അ​ഴു​ക്കു​ചാ​ലു​ക​ളും​ ​വൃ​ത്തി​യാ​ക്കു​ന്ന​ത് ​പൂ​ർ​ണ​മാ​യി​ ​യ​ന്ത്ര​വ​ത്‌​കൃ​ത​മാ​ക്കു​ന്ന​തി​ന് 1000​ ​കോ​ടി​ ​രൂ​പ​യും​ ​അ​നു​വ​ദി​ച്ചു.​ ​ക​ർ​ണാ​ട​ക​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ ​ക​ണ്ട് ​ 5,300​ ​കോ​ടി​ ​രൂ​പ​ ​വ​ക​യി​രു​ത്തി.

മുൻഗണന,​ സപ്‌ത‌ർഷികൾ സമഗ്ര വികസനം, അവസാന ലക്ഷ്യത്തിലേക്കെത്തൽ, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാദ്ധ്യതകൾ വിനിയോഗിക്കൽ, ഹരിത വളർച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നീ ഏഴ് മുൻഗണനാ വിഭാഗങ്ങളായാണ് ധനമന്ത്രി ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ നടത്തിയത്. കർഷകർ, സ്ത്രീകൾ, യുവജനങ്ങൾ, ഒ.ബി.സി, പട്ടികജാതി, പട്ടികവർഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവരുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം

വിലകുറയുന്നത്

മൊബൈൽ ഫോൺ, ടിവി, ലിഥിയം-അയൺ ബാറ്ററി, വാഹനം, ഇലക്‌ട്രിക് വാഹനം, സൈക്കിൾ, കളിപ്പാട്ടം, വജ്രാഭരണ നിർമ്മാണത്തിനുള്ള ഡയമണ്ട് സീഡുകൾ, ചെമ്മീൻ കൃഷിക്കായുള്ള ഷ്രിംപ് ഫീഡ്.

വിലകൂടുന്നത്

ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണം, വെള്ളി, പ്ളാറ്റിനം, സിഗററ്റ്, അടുക്കള ചിമ്മിനി, കോമ്പൗണ്ടഡ് റബർ, പൂർണമായി വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾ, ഇലക്ട്രിക് കാറുകൾ.

അ​മൃ​ത​ ​കാ​ല​ത്തെ​ ​ആ​ദ്യ​ ​ബ​ഡ്ജ​റ്റ് ​വി​ക​സി​ത​ ​ഇ​ന്ത്യ​യു​ടെ​ ​അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്കും​ ​ശ​ക്ത​മാ​യ​ ​അ​ടി​ത്ത​റ​യി​ടു​ന്നു. സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​ല​ക്ഷ്യ​മി​ട്ട​ ​പ​ദ് ധ​തി​ക​ൾ​ ​ഗ്രാ​മ​ങ്ങ​ളി​ലെ​യും​ ​ന​ഗ​ര​ങ്ങ​ളി​ലെ​യും​ ​സ്ത്രീ​ക​ളു​ടെ​ ​ജീ​വി​തം​ ​സു​ഗ​മ​മാ​ക്കും. -​ന​രേ​ന്ദ്ര​ ​മോ​ദി, പ്ര​ധാ​ന​മ​ന്ത്രി

പ​ണ​പ്പെ​രു​പ്പം,​ ​അ​സ​മ​ത്വം,​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​എ​ന്നി​വ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​പ​ദ്ധ​തി​യി​ല്ല.​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​മൃ​ത​ ​കാ​ല​ത്തെ​ ​ബ​ഡ്ജ​റ്റ് ​മി​തി​ർ​ ​കാ​ൽ​ ​ബ​ഡ്ജ​റ്റാ​ണ്.​ ​സ​മ്പ​ന്ന​ർ​ ​സ​മ്പ​ത്തി​ന്റെ​ 40​ ​ശ​ത​മാ​ന​വും​ ​ക​യ്യ​ട​ക്കു​മ്പോ​ൾ​ ​അ​സ​മ​ത്വം​ ​ത​ട​യാ​ൻ​ ​ഒ​രു​ ​പ​ദ്ധ​തി​യു​മി​ല്ല. -​രാ​ഹു​ൽ​ ​ഗാ​ന്ധി

പ്രാ​ദേ​ശി​ക​ ​സ​ന്തു​ല​നം​ ​പാ​ലി​ക്കാ​ത്ത​ ​ബ​ഡ്ജ​റ്റ്.​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​സാ​മ്പ​ത്തി​ക​ ​അ​സ​മ​ത്വം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഒ​രു​ ​മാ​ർ​ഗ​വും​ ​ഇ​ല്ല.​ ​കോ​ർ​പ്പ​റേ​റ്റ് ​മൂ​ല​ധ​ന​ ​കേ​ന്ദ്രീ​ക​ര​ണം​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കും. പി​ണ​റാ​യി​ ​വി​ജ​യ​ൻ, മു​ഖ്യ​മ​ന്ത്രി