താരനും നരയും അകറ്റും,​ മുടി ഇടതൂർന്ന് വളരും,​ ഈ രണ്ടു സാധനങ്ങൾ ഉപയോഗിച്ചു നോക്കൂ,​ ഉടനടി അറിയാം ഫലം

Thursday 02 February 2023 12:26 AM IST

മുടി സംരക്ഷണത്തിന് പതിവായി ഉപയോഗിച്ചു പോരുന്ന ഒന്നാണ് ഹെയർ മാസ്കുകൾ. പല പ്രകൃതി ദത്ത ചേരുവകളും ഹെയർ മാസ്കിനായി ഉപയോഗിക്കാറുണ്ട്. തേനും തൈരും ഹെയർമാസ്കായി എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്. തൈര് പതിവായി പുരട്ടുന്നത് ആരോഗ്യമുള്ള തലയോട്ടിയും മനോഹരമായ മുടിയും സമ്മാനിക്കും. മുടിയുടെ വളർച്ച വർദ്ധിപ്പിക്കാനും ഇതിന് കഴിയും. തൈരും തേനും എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.

അര കപ്പ് തൈര് എടുത്ത് 1- 2 ടീസ്പൂൺ അസംസ്‌കൃത തേൻ ചേർക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. വിരൽത്തുമ്പുകൊണ്ട് അൽപനേരം മൃദുവായി മസാജ് ചെയ്യുക. ഒരു തുണികൊണ്ട് തല പൊതിയുക. 30,​ 40 മിനിറ്റ് കൂടി കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക. മികച്ച മുടി നേടാനായി തൈരും തേനും ചേർത്ത ഈ മാസ്‌ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പുരട്ടുക.

വരണ്ട മുടി മികച്ചതാക്കാൻ സഹായിക്കുന്ന ഒന്നാണ് തേൻ. ഇതിൽ ആഴത്തിലുള്ള കണ്ടീഷനിംഗ് ഗുണങ്ങളുണ്ട്. കൂടാതെ, തേൻ ഒരു പ്രകൃതിദത്ത ഹ്യുമെക്ടന്റാണ്. അത് വായുവിൽ നിന്നുള്ള ഈർപ്പം ആഗിരണം ചെയ്യുകയും മുടിയിഴകളിലേക്ക് ലോക്ക് ചെയ്യുകയും ചെയ്യുന്നു. വരണ്ട മുടി മോയ്സ്ചറൈസ് ചെയ്യാൻ ഇത് സഹായിക്കുന്നു. ഇത് ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ബി 1, ബി 2, ബി 3 ബി 5, ബി 6 എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളുടെ ഉറവിടമാണിത്. ഇതോടൊപ്പം, കാൽസ്യം, ചെമ്പ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അവ മുടിയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും മുടിയുടെ ഘടനയെ പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ പോഷണങ്ങൾ നൽകുന്നു . തേൻ പതിവായി ഉപയോഗിക്കുന്നത് മുടി മൃദുവും ആരോഗ്യകരവുമാക്കുന്നു.

തൈരിന് മികച്ച മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. അതുകൊണ്ടുതന്നെ മുടിക്ക് പ്രകൃതിദത്ത കണ്ടീഷണറായി മിക്കവരും തൈര് ഉപയോഗിക്കുന്നു. ഇതിന്റെ പതിവ് ഉപയോഗത്തിലൂടെ, മുടി മിനുസമാവുകയും മനോഹരമായ തിളക്കം സമ്മാനിക്കുകയും ചെയ്യുന്നു. പ്രോട്ടീനുകളുടെയും ലാക്ടിക് ആസിഡിന്റെയും മികച്ച ഉറവിടമാണ് തൈര്. ഇവ രണ്ടും നിങ്ങളുടെ മുടിക്ക് പോഷണം നൽകുകയും വരണ്ടതും കേടായതുമായ മുടി നന്നാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

. തലയോട്ടിയിലെ ഫംഗസ് അണുബാധയാണ് പലപ്പോഴും താരൻ ഉണ്ടാക്കുന്നത്. തൈരിൽ നല്ല അളവിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ ചികിത്സിക്കാൻ ഇത് ഉപകരിക്കും. തൈരിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങളും താരൻ അകറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈരിൽ ധാരാളം ആന്റി ഓക്സിഡന്റുകളുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെയും തലയോട്ടിയെയും സംരക്ഷിച്ച് മുടി കൊഴിച്ചിൽ തടയുന്നു. ഇതിലെ ആന്റി ഓക്സിഡന്റ് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തി ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ മുടിയുടെ ഘടന നന്നാക്കുന്നു.

Advertisement
Advertisement