എ.പി.സിംഗ് വ്യോമ സേനയുടെ ഉപമേധാവി

Thursday 02 February 2023 2:31 AM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഉപ മേധാവിയായി അമർ പ്രീത് സിംഗ് ചുമതലയേറ്റു. 39 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എയർ മാർഷൽ സന്ദീപ് സിംഗിന്റെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. അധികാരമേറ്റ ശേഷം ദേശീയ യുദ്ധ സ്മാരകത്തിലെത്തി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. നാഷണൽ ഡിഫൻസ് അക്കാഡമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവയിലെ പൂർവ വിദ്യാർത്ഥിയായ അദ്ദേഹം 1984ൽ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മിഷൻ ചെയ്യപ്പെട്ടു. ഫ്ലയിംഗ് ഇൻസ്ട്രക്ടറുമാണ്. വിവിധ ഫിക്സഡ്, റോട്ടറി-വിംഗ് വിമാനങ്ങളിൽ 5000 മണിക്കൂർ പറന്ന അനുഭവ സമ്പത്തുണ്ട്. വ്യോമസേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഒഫ് ഓണർ നല്കി.