വൈറ്റ്‌ഹൗസിലേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജ നിക്കി ഹേലി
Thursday 02 February 2023 6:24 AM IST
ന്യൂയോർക്ക് : യു.എസിൽ 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തയാറെടുക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി നോമിനേഷൻ തേടാനുള്ള തീരുമാനം ഈ മാസം 15ന് സൗത്ത് കാരലൈനയിലെ ചാൾസ്‌റ്റണിൽ വച്ച് നിക്കി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമാണ് നിക്കി. പ്രഖ്യാപനം ഉറപ്പിച്ചാൽ പ്രസിഡന്റ് സ്ഥാനത്തിനായി പ്രചാരണം തുടങ്ങിയ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഉയരുന്ന ആദ്യ എതിരാളിയാകും 51കാരിയായ നിക്കി.