പൈതൃക കേന്ദ്രങ്ങൾ പരിചയപ്പെടുത്തി ഹെറിറ്റേജ് വോക്ക്
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് പൈതൃകം പരിചയപ്പെടുത്തുന്ന പദ്ധതി പരിഗണിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് സംഘടിപ്പിച്ച ഹെറിറ്റേജ് വോക്ക് ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൈതൃക കേന്ദ്രങ്ങൾ പരിചയപ്പെടുത്തി നടത്തിയ യാത്ര മാർഗി ,വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, കാഞ്ചീപുരം മഠം,മിത്രാനന്ദപുരം എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ചു. മാർഗി വരെ മന്ത്രി യാത്രയെ അനുഗമിച്ചു. മാർഗി ഭാരവാഹികൾ സ്വീകരണം നൽകി. ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ യാത്രക്ക് നേതൃത്വം നൽകി പൈതൃക കേന്ദ്രങ്ങൾ പരിചയപ്പെടുത്തി. ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠവും പങ്കെടുത്തു.
തണൽക്കൂട്ടം പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷനായി. സന്ദീപ് എസ്.വി, ജീൻ പോൾ, എഴുത്തുകാരായ വിളക്കുടി ജി രാജേന്ദ്രൻ, അനിൽ നെടുങ്ങോട്, എൻ.കെ.വിജയകുമാർ, കവി സുദർശനൻ കാർത്തികപറമ്പിൽ, ഡോ.എസ്.കെ.സുരേഷ്, ബി.സുബാഷ്, ബോസ് ചന്ദ്രൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, രാജേന്ദ്രൻ നായർ, വി.ഹരികുമാർ, ബിന്നി സാഹിതി എന്നിവർ സംസാരിച്ചു. സാംസ്കാരിക പൈതൃക പ്രവർത്തകരായ സുരേഷ് പോറ്റി, ഉദയ ലക്ഷ്മി, വടുവൊത്ത് കൃഷ്ണകുമാർ, ലീലാമ്മ ഐസക്, ശങ്കർ, ശംഭു മോഹൻ ഗിരീഷ് സംഗീത്, നുഹുമാൻ , വഞ്ചിയൂർ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.