ഭാരത് ജോഡോ യാത്ര വിജയ ദിനാഘോഷം സംഘടിപ്പിച്ചു
Thursday 02 February 2023 7:39 AM IST
പാറശാല:കളത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ വിജയ ദിനാഘോഷം കെ.പി.സി.സി അംഗം ഡോ.ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.വിരാലി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബനഡിക്ട് ,മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.മോഹൻദാസ്,കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജ്ജുനൻ,സാബു,ഫെൽസി ജയചന്ദ്രൻ, പരമേശ്വരൻ നായർ,രത്നകുമാർ,ഗീത,പൊഴിയൂർ ജോൺസൻ,സതീശ്,സന്തോഷ് രാജ് തുടങ്ങിയവർ സംസാരിച്ചു.