ഗ്ലാമറസ് ലുക്കിൽ ഹണി റോസ്; ഫോട്ടോഷൂട്ട് വീഡിയോ കാണാം
Thursday 02 February 2023 11:23 AM IST
താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടി ഹണി റോസിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഡേൺ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് നടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഷിക്കു ജെ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. ശ്രേഷ്ഠയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സംവിധായകൻ ഒമർ ലുലു അടക്കം സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.