തൈരിനൊപ്പം ഈ ഒരൊറ്റ സാധനം മാത്രം മതി, ഇങ്ങനെയൊന്ന് ഉപയോഗിച്ചുനോക്കൂ; എത്ര ശ്രമിച്ചിട്ടും മാറാത്ത താരൻ പോകും
Thursday 02 February 2023 1:01 PM IST
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് താരൻ. ഇതുമൂലം മുടികൊഴിച്ചിലും മുഖക്കുരുവുമടക്കമുള്ള നിരവധി സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാകും. കൂടാതെ ചൊറിച്ചിലും നമ്മളുടെ ഉറക്കം കെടുത്തും.
താരനകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന ഷാംപുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരും ഒരുപാടുണ്ട്. എന്നാൽ പോക്കറ്റ് കാലിയാകാതെ, യാതൊരു പാർശ്വഫലങ്ങളുമില്ലാതെ പ്രശ്‌നം പരിഹരിക്കാനായാൽ അതല്ലേ ഏറ്റവും നല്ലത്. അത്തരത്തിൽ താരനകറ്റാനുള്ള നല്ലൊരു ഔഷധമാണ് തൈരും മുട്ടയും.
തൈരിൽ ആന്റി ഇൻഫ്‌ലമേറ്ററി, ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരനകറ്റാൻ സഹായിക്കും. കൂടാതെ പ്രോട്ടീനുകളുടെ ഉറവിടമാണ് മുട്ട. മൂന്ന് ടേബിൾ സ്പൂൺ തൈരും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത തലയിൽ നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.