ചായത്തമ്മയ്ക്ക് ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു
വിതുര:പ്രസിദ്ധമായ ചായംശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികതൂക്കനേർച്ചദേശീയമഹോൽവത്തിന്റെ ഭാഗമായി ഭക്തിയുടെനിറവിൽ ഇന്നലെ രാവിലെ നടന്ന സമൂഹപൊങ്കാലയിൽ വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല,ആനാട്,ആര്യനാട് പഞ്ചായത്തുകളിൽനിന്നും,നെടുമങ്ങാട് മേഖലയിൽനിന്നുമായി ആയിരങ്ങൾ പങ്കെടുത്തു. മേൽശാന്തി എസ്.ശംഭുപോറ്റി പണ്ടാരഅടുപ്പിൽതീപകർന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി,ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായർ,സെക്രട്ടറി എസ്.സുകേഷ്‌കുമാർ,വൈസ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻനായർ,ജോയിന്റ്‌സെക്രട്ടറി എൻ.രവീന്ദ്രൻനായർ,ട്രഷറർ എസ്. ജയേന്ദ്രകുമാർ,ചായംസുധാകരൻ,എൻ.കേശവൻപോറ്റി എന്നിവർനേതൃത്വം നൽകി.തുടർന്ന് നാഗരൂട്ട്,തമ്പുരാൻപടുക്ക. അന്നദാനം,വണ്ടിഓട്ടം, ഉരുൾ,വലിയഉരുൾ, അലങ്കാരദീപാരാധന, നേർച്ചതൂക്കം,താലപ്പൊലി, തൂക്കപ്രദക്ഷിണം, മെഹാഹിറ്റ് ഗാനമേള എന്നിവയുമുണ്ടായിരുന്നു.സമാപനദിനമായ ഇന്ന് രാവിലെ പതിവ്പൂജകളും,വിശേഷാൽപൂജകളും,8 ന് നിലത്തിൽപോര്,ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 4.30 ന് തൂക്കംനേർച്ച.രാത്രി 7 ന് ഓട്ടംഘോഷയാത്ര വിതുരയിൽനിന്നുമാരംഭിച്ച് കലുങ്ക്ജംഗ്ഷൻ,,കല്ലുവെട്ടാംകുഴി,കൊപ്പം,മേലേകൊപ്പം,ചായം വഴി ക്ഷേത്രത്തിൽ സമാപിക്കും.രാത്രി 7.30 ന് ഡാൻസ്,8ന് കരാക്കേഗാനമേള.രാത്രി 12ന് നടക്കുന്ന ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും.