ആറ്റിങ്ങൽ സബ് ട്രഷറിയുടെ മുന്നിൽ പഞ്ചദിന സത്യഗ്രഹം ആരംഭിച്ചു

Friday 03 February 2023 4:22 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ട്രഷറിയുടെ മുന്നിൽ കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ പഞ്ചദിന സത്യഗ്രഹം ആരംഭിച്ചു. കൂടിശികയായ അഞ്ചുഗഡു ക്ഷോമാശ്വാസം,പെൻഷൻ കൂടിശികയുടെ രണ്ട് ഗഡുക്കൾ എന്നിവ ഉടൻ അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ആറ്റിങ്ങൽ നിയോജ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ സബ് ട്രഷറിക്ക് മുന്നിൽ ആരംഭിച്ച പഞ്ചദിന സത്യഗ്രഹം കെ.എസ്.എസ്.പി.എയുടെ സെക്രട്ടേറിയറ്റ് അംഗം കോട്ടത്തല മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.അജന്തൻ നായർ,നിയോജ മണ്ഡലം പ്രസിഡന്റ് കെ.ജയപാൽ, സെക്രട്ടറി പി.ഉണ്ണികൃഷ്ണക്കുറുപ്പ്, ജില്ലാസെക്രട്ടേറിയറ്റ് അംഗം പി.ജയചന്ദ്രൻ നായർ,എ.താഹിർ,ആർ.ഉഷാകുമാരി,കെ.ലത എന്നിവർ സംസാരിച്ചു.

Advertisement
Advertisement