മണമ്പൂരിൽ ഹരിതകർമ്മസേനയ്ക്ക് പുത്തൻ വാഹനം
Friday 03 February 2023 3:30 AM IST
ആറ്റിങ്ങൽ: ഹരിത കർമ്മ സേനയ്ക്ക് വാഹനം വാങ്ങി നൽകി മണമ്പൂർ ഗ്രാമ പഞ്ചായത്ത്.വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയുടെ എം.സി.എഫിന് സ്വന്തം കെട്ടിടവും ഓഫീസും ചാത്തൻപാറ പറങ്കിമാംവിളയിൽ ഒരുങ്ങുന്നതിന് പുറമേയാണിത്. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി വിഹിതമായി 34 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.വാഹനം ഹരിതകർമ സേനയ്ക്ക് പ്രസിഡന്റ് എ.നഹാസ് കൈമാറി. വൈസ് പ്രസിഡന്റ് ലിസി.വി. തമ്പി.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി.സുധീർ മെമ്പർമാരായ സുരേഷ് കുമാർ,മുഹമ്മദ് റാഷിദ്,നിമ്മി അനിരുദ്ധൻ, വൻകടവ് വിജയൻ,കെ.രതി എന്നിവർ പങ്കെടുത്തു.