നോ പറഞ്ഞു, കാസ്റ്റിംഗ് കൗച്ച് നേരിട്ടെന്ന് നയൻതാര

Friday 03 February 2023 6:00 AM IST

സിനിമയിലെ തുടക്കകാലത്ത് താൻ കാസ്റ്റിംഗ് കൗച്ചിനെ നേരിട്ടെന്ന് ലേഡി സൂപ്പർ സ്റ്റാ‌ർ നയൻതാര. ഒരു ചിത്രത്തിലെ പ്രധാന വേഷം നൽകാൻ അവർക്ക് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നാൽ എന്റെ കഴിവിന്റെ പേരിൽ ലഭിക്കുന്ന വേഷങ്ങൾ മതിയെന്ന് ഞാൻ മറുപടി നൽകി. നയൻതാര പറഞ്ഞു. സിനിമയിലെ പ്രധാനപ്പെട്ട അണിയറ പ്രവർത്തകർക്ക് ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ പ്രധാന വേഷങ്ങൾ നൽകുന്നതിനെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന് വിശേഷിപ്പിക്കുന്നത്. മാസങ്ങൾക്കുമുൻപ് അനുഷ്‌ക ഷെട്ടിയും കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തു എത്തിയിരുന്നു. മലയാളത്തിലും നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ച് നേരിട്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ ആണ് നയൻതാരയുടെ പുതിയ ചിത്രം. ഷാരൂഖ് ഖാൻ നായകനാവുന്ന ചിത്രത്തിലൂടെ അറ്റ്‌‌ലിയും നയൻതാരയും ബോളിവുഡ് അരങ്ങേറ്റം നടത്തുകയാണ്. ജവാന്റെ തുടർ ചിത്രീകരണത്തിൽ നയൻതാര ഉടൻ ചേരും.