വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ , പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്

Friday 03 February 2023 6:00 AM IST

ജി​മ്മി​ന് ​പു​റ​ത്ത് ​പൊ​ട്ടി​ക്ക​ര​യു​ന്ന​ ​ബോ​ളി​വു​ഡ് ​താ​രം​ ​രാ​ഖി​ ​സാ​വ​ന്തി​ന്റെ​ ​വീ​ഡി​യോ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ നേടുന്നു.​ ​പു​തി​യ​ ​ഭ​ർ​ത്താ​വാ​യ​ ​ആ​ദി​ൽ​ ​ഖാ​ൻ​ ​ദു​റാ​നി​യു​മാ​യു​ള്ള​ ​വി​വാ​ഹ​ബ​ന്ധ​ത്തി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​രാ​ഖി​ ​ക​ര​യു​ന്ന​ത്.​എ​ന്റെ​ ​വി​വാ​ഹ​ ​ബ​ന്ധം​ ​അ​പ​ക​ട​ത്തി​ലാ​ണ്.​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​പാ​ട് ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്.​ ​എ​ന്താ​ണ് ​സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് ​രാ​ഖി​ ​പ​റ​യു​ന്നു.​ ​എ​ന്റെ​ ​അ​മ്മ​ ​മ​രി​ച്ചു.​ ​എ​ന്നി​ട്ടും​ ​എ​ന്നോ​ട് ​എ​ന്തൊ​ക്കെ​യാ​ണ് ​ഇൗ​ ​ചെ​യ്യു​ന്ന​ത്.​ ​എ​ന്റെ​ ​വി​വാ​ഹ​ ​ബ​ന്ധം​ ​ന​ശി​പ്പി​ക്ക​രു​തെ​ന്ന് ​ഞാ​ൻ​ ​അ​പേ​ക്ഷി​ക്കു​ന്നു.​ ​വി​വാ​ഹം​ ​ഒ​രു​ ​ത​മാ​ശ​യ​ല്ല.​ ​എ​ന്റെ​ ​ബ​ന്ധം​ ​ത​ക​ർ​ത്തി​ട്ട് ​എ​ന്ത് ​ല​ഭി​ക്കാ​നാ​ണെ​ന്ന് ​രാ​ഖി​ ​ചോ​ദി​ക്കു​ന്നു.​ ​എ​ന്നാ​ൽ​ ​രാ​ഖി​യു​ടേ​ത് ​നാ​ട​ക​മെന്ന്് ​വീ​ഡി​യോ​യ്ക്ക് ​താ​ഴെ​വ​രു​ന്ന​ ​ക​മ​ന്റു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​ഇ​തേ​പോ​ലെ​ ​മു​ൻ​പും​ ​താ​രം​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ​രം​ഗ​ത്ത് ​എ​ത്തി​യി​ട്ടു​ണ്ട്.2022​ ​മേ​യ് 29​ ​നാ​ണ് ​രാ​ഖി​ ​മൈ​സൂ​രി​ലെ​ ​ബി​സി​ന​സു​കാ​ര​നാ​യ​ ​ആ​ദി​ൽ​ ​ഖാ​ൻ​ ​ദു​റാ​നി​യെ​ ​വി​വാ​ഹം​ ​ചെ​യ്ത​ത്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ​വി​വാ​ഹ​കാ​ര്യം​ ​രാ​ഖി​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ആ​ദി​ലി​ന്റെ​ ​വീ​ട്ടു​കാ​ർ​ ​ബ​ന്ധം​ ​അം​ഗീ​ക​രി​ച്ചി​ല്ല​ ​എ​ന്നും​ ​ആ​ദി​ൽ​ ​വി​വാ​ഹ​കാ​ര്യം​ ​സ​മ്മ​തി​ച്ചു​ ​ത​രാ​ൻ​ ​ത​യ്യാ​റ​ല്ല​ ​എ​ന്നും​ ​രാ​ഖി​ ​വെ​ളി​പ്പെ​ടു​ത്തി.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ആ​ദി​ൽ​ ​വി​വാ​ഹ​ ​വാ​ർ​ത്ത​ ​സ്ഥി​രീ​ക​രി​ച്ചു.