അവധി ദിനത്തിൽ മദ്യവില്പന: യുവാവ് അറസ്റ്റിൽ

Friday 03 February 2023 1:54 AM IST
മാത്യം മാർട്ടിൻ

മട്ടാഞ്ചേരി: അവധി ദിനത്തിൽ വിദേശമദ്യവില്പന നടത്തിയ കുമ്പളങ്ങി സ്വദേശി മാത്യു മാർട്ടിനെ ( 42 ) മട്ടാഞ്ചേരി എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. വഴിയോരത്ത് മദ്യവില്പനയ്ക്കിടെയാണ് ഇൻസ്പെക്ടർ വി.എസ്. പ്രദീപും സംഘവും ചേർന്ന് ഇയാളെ പിടികൂടിയത്. പിടിയിലായത്.

പ്രിവന്റീവ് ഓഫീസർമാരായ കെ. കെ. അരുൺ ,കെ.പി. ജയറാം , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.റിയാസ് ,എം.ലത ,ടി.ജി.അജ യൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. 40 കുപ്പി അര ലിറ്റർ മദ്യം പിടിച്ചെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.