ഡോ.കെ.എസ്.സുദർശൻ ഇന്ന് ചുമതലയേൽക്കും
Thursday 02 February 2023 9:59 PM IST
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് പുതിയ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.എസ്.സുദർശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ബോർഡ് ചേംബറിൽ രാവിലെ 11ന് സെക്രട്ടറി പി.ഡി.ശോഭന സത്യവാചകം ചൊല്ലിക്കൊടുക്കും. മൂർക്കനിക്കര സ്വദേശിയാണ് ഡോ.എം.കെ.സുദർശൻ. 2016-18 കാലയളവിൽ പ്രസിഡന്റായിരുന്നു. നിലവിൽ പി.കെ.എസ് ജില്ലാ പ്രസിഡന്റും സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റുമാണ്.