വുമൺസ് ജൂഡോ ടൂർണമെന്റ്
Thursday 02 February 2023 10:03 PM IST
തൃശൂർ: രണ്ടാമത് ഖേലോ ഇന്ത്യ വുമൺസ് ജൂഡോ റാങ്കിംഗ് ടൂർണമെന്റിന് മുന്നോടിയായുള്ള സൗത്ത് ഇന്ത്യൻ മത്സരത്തിന് തൃശൂർ രണ്ടാമതും വേദിയാകുന്നു. ഇന്ന് മുതൽ അഞ്ച് വരെ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള 500ൽ അധികം പെൺകുട്ടികൾ മാറ്റുരയ്ക്കും. ഉച്ചതിരിഞ്ഞ് രണ്ടോടെ മത്സരമാരംഭിക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുക. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ കെ.ആർ.സാംബശിവൻ, രക്ഷാധികാരി കെ.രാധാകൃഷ്ണൻ, കെ.ജോയ് വർഗീസ്, സുരേഷ് ഒറ്റാലി, കെ.സി.ഷൈനൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.