കരിമ്പുഴ രാധ സംഗീതം പകർന്ന ഭക്തിഗാന ആൽബം പ്രകാശനം
Thursday 02 February 2023 10:11 PM IST
തൃശൂർ : 27 രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഒമ്പത് ഗണേശ സ്തുതികളടങ്ങിയ ഭക്തിഗാന ആൽബം 'അവിഘ്‌നമസ്തു'വിന്റെ പ്രകാശനം നാളെ വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. സി.രാമചന്ദ്രമേനോന്റെ രചനകൾക്ക് കരിമ്പുഴ രാധ ടീച്ചറാണ് സംഗീതം നൽകിയത്. ജയചന്ദ്രൻ, അനൂപ് ശങ്കർ, ഡോ.മഹിതാവർമ, മഞ്ജുനാഥ് വിജയൻ, ജിതേന്ദ്രവർമ, കരിമ്പുഴ രാധ, രവിവർമ എന്നിവരാണു ഗാനമാലപിച്ചത്. കൊച്ചിയിലെ ഗാഡ് ക്രിയേഷൻസ് യുട്യൂബിൽ റിലീസ് ചെയ്യും. സമർപ്പണ കലാ സാംസ്‌കാരിക വേദിയും നവതരംഗം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ചടങ്ങ് ഡോ.പി.വി.കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. അഡ്വ.ബി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പി.ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. നിർമ്മാതാവ് ഷജിൽകുമാർ പ്രകാശനം നിർവഹിക്കും.