സ്വർണം തട്ടാൻ പൊലീസ് വേഷം; കർണാടക മോഷണസംഘം പിടിയിലായത് കൊച്ചിയിൽ

Friday 03 February 2023 4:12 AM IST

കൊ​ച്ചി​:​ ​പൊലീസ് വേഷത്തിൽ കാറിലെത്തി സ്ത്രീകളുടെ കൈയിൽ നിന്ന് സ്വർണം കവരുന്ന കർണാടക മോഷണസംഘം ഒടുവിൽ കൊച്ചിയിൽ കുടുങ്ങി. ക​ർ​ണാ​ട​ക​ ​കൊ​ള്ള​സം​ഘം​ ​ല​ക്ഷ്യ​മി​ട്ട​ത് ​കേ​ര​ള​മാ​കെ​ ​ക​വ​ർ​ച്ച.​ ​മ​ഹാ​രാ​ഷ്ട്രയി​ലും​ ​ക​ർ​ണാ​ട​ക​യി​ലും​ ​പ​രീ​ക്ഷി​ച്ച് ​വി​ജ​യി​ച്ച​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഇ​വ​ർ​ ​ആ​ല​പ്പു​ഴ​യി​ലും​ ​കൊ​ല്ല​ത്തും​ ​ന​ട​പ്പാ​ക്കി.​ ​എ​ന്നാ​ൽ​ ​കൊ​ച്ചി​യി​ലെ​ ​ക​വ​ർ​ച്ച​ ​ക​ണ​ക്കൂ​ട്ട​ൽ​ ​തെ​റ്റി​ച്ചു.​ ​ത​മി​ഴ്‌​നാ​ട്,​ ​ക​ർ​ണാ​ട​ക​ ​പൊ​ലീ​സു​ക​ൾ​ക്ക് ​ത​ല​വേ​ദ​ന​യാ​യ​ ​കൊ​ള്ള​സം​ഘ​ത്തെ​ ​വെ​റും​ 14​ദി​വ​സം​ ​കൊ​ണ്ട് ​കേ​ര​ള​പൊ​ലീ​സ് ​ഇ​രു​മ്പ​ഴി​ക്കു​ള്ളി​ലാ​ക്കി.

ക​ർ​ണാ​ട​ക​ ​ബി​ദാ​ർ​ ​ചി​ദ്രി​ ​റോ​ഡ് ​ബ​ദ്രോ​ദി​ൻ​ ​കോ​ള​നി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​സ​ദു​ള്ള​ ​അ​ഫ്‌​സ​ൽ​ ​അ​ലി​ഖാ​ൻ​(33​),​ ​ട​ക്കി​ ​അ​ലി​(41​),​ ​മു​ഹ​മ്മ​ദ് ​അ​ൽ​ ​(22​),​ ​അ​സ​ക​ർ​ ​അ​ൽ​(41​)​ ​എ​ന്നി​വ​രെ​യാ​ണ് ​പൊ​ലീ​സ് ​അ​തി​സാ​ഹ​സി​ക​മാ​യി​ ​പി​ടി​കൂ​ടി​യ​ത്.​ ​ബൈ​ക്കി​ൽ​ ​ര​ക്ഷ​പ്പെ​ട്ട​ ​അ​ഞ്ചാ​മ​നെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഇ​യാ​ളെ​ ​ഉ​ട​നെ​ ​പി​ടി​കൂ​ടു​മെ​ന്നും​ ​എ​റ​ണാ​കു​ളം​ ​അ​സി.​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​പി.​ ​രാ​ജ്കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​നാ​ലു​പേ​രെ​യും​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​ ​ഇ​ന്ന് ​സ​മ​ർ​പ്പി​ക്കും.​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​ ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​ ​ക​വ​ർ​ച്ചാ​ ​സ്വ​ർ​ണം​ ​വി​റ്റു​കി​ട്ടി​യ​ ​പ​ണ​മാ​ണി​തെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്. ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​വ​ർ​ച്ച​ ​ന​ട​ത്തി​ ​മ​ട​ങ്ങി​യ​ ​പ്ര​തി​ക​ൾ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ഗു​ജ​റാ​ത്ത് ​ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​ ​കാ​റി​ന്റെ​ ​ന​മ്പ​ർ​ ​പൊ​ലീ​സി​നു​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​വ​രു​ടെ​ ​മൊ​ബൈ​ൽ​ ​ട​വ​ർ​ ​ലോ​ക്കേ​ഷ​ൻ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു.​ ​കാ​ർ​ ​ന​മ്പ​ർ​ ​മ​റ്റു​ ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും​ ​കൈ​മാ​റി​യി​രു​ന്നു.​ ​പാ​ലി​യേ​ക്ക​ര​ ​ടോ​ൾ​ ​പ്ലാ​സ​ ​വ​ഴി​ ​ഈ​ ​ന​മ്പ​റി​ലു​ള്ള​ ​കാ​ർ​ ​വ​ന്ന​താ​യി​ ​സൗ​ത്ത് ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​തു​ട​ർ​ന്ന് ​ഇ​വ​രു​ടെ​ ​സ​ഞ്ചാ​ര​മാ​ർ​ഗം​ ​ക​ണ്ടെ​ത്തി​ ​ക​ണ്ടെ​യ്‌​ന​ർ​ ​റോ​ഡി​ൽ​ ​വ​ച്ച് ​വാ​ഹ​ന​ങ്ങ​ൾ​ ​കു​റു​കെ​യി​ട്ട് ​സം​ഘ​ത്തെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആലപ്പുഴ തുണച്ചു; കൊച്ചി കുടുക്കി

ആ​ല​പ്പു​ഴ​യി​ലാ​ണ് ​ഇ​വ​ർ​ ​ആ​ദ്യം​ ​ക​വ​ർ​ച്ച​ ​ന​ട​ത്തി​യ​ത്.​ ​പി​ന്നീ​ട് ​കൊ​ല്ല​ത്ത് ​നി​ന്ന് ​സ്വ​ർ​ണം​ ​കൊ​ള്ള​യ​ടി​ച്ചു.​ ​കൊ​ച്ചി​യി​ലെ​ത്തി​യ​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​മ​ര​ടി​ൽ​ ​ഒ​രു​ ​സ്ത്രീ​യെ​ ​ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും​ ​ആ​ളു​ക​ൾ​ ​കൂ​ടി​യ​തോ​ടെ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ന​ട​ന്നി​ല്ല.​ ​മ​ട​ക്ക​ ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് ​സൗ​ത്ത് ​ഓ​ർ​ബ്രി​ഡ്ജി​ന് ​സ​മീ​പ​ത്തു​വ​ച്ച് ​വൃ​ദ്ധ​യെ​ ​ത​ട​ഞ്ഞു​നി​റ​ത്തി​ ​ഏ​ഴ് ​പ​വ​ന്റെ​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​ക്ക​ലാ​ക്കു​ന്ന​ത്.​ ​ക​വ​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​സ്ഥ​ലം​ ​വി​ടു​ന്ന​താ​ണ് ​രീ​തി.​ ​ഇ​ങ്ങനെ​ ​തൃ​ശൂ​രി​ലെ​ത്തി​യ​ ​സം​ഘം​ ​അ​വി​ടെ​യും​ ​പൊ​ലീ​സാ​യി​ ​സ്വ​ർ​ണം​ ​ക​വ​ർ​ന്നു.​ ​മ​റ്റൊ​രു​ ​ക​വ​ർ​ച്ച​ ​ല​ക്ഷ്യ​മി​ട്ട് ​കൊ​ച്ചി​യി​ലേ​ക്ക് ​തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​കു​ന്ന​ത്.​ ​​