ജനശ്രീ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പ്രവർത്തിക്കും

Thursday 02 February 2023 10:19 PM IST

തൃശൂർ: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ പ്രവർത്തനങ്ങൾക്ക് ജനശ്രീ രൂപം നൽകുമെന്ന് സംസ്ഥാന ചെയർമാൻ എം.എം ഹസൻ. ജനശ്രീ 16 ാം വാർഷിക ജില്ലാ സമ്മേളനം സാഹിത്യ അക്കാഡമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗങ്ങൾ ബാദ്ധ്യതയായി മാറിയ സാഹചര്യത്തിൽ വായ്പയായും സൗജന്യമായും ആളുകൾക്ക് സഹായം നൽകാനായി ഫാമിലി സെന്ററുകൾ രൂപീകരിക്കും. 16 വർഷമായിട്ടും ജനശ്രീ ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ല. അതിനായി കുറെക്കൂടി ചടുലമായ പ്രവർത്തനങ്ങൾക്ക് വരും ദിനങ്ങളിൽ രൂപം നൽകും. ലഹരിക്കെതിരായ പ്രചരണപ്രവർത്തനങ്ങളും ജനശ്രീ ഏറ്റെടുക്കുമെന്നും എം.എം ഹസൻ വ്യക്തമാക്കി. ജനശ്രീ ജില്ലാ ചെയർമാൻ ഒ.അബ്ദുറഹിമാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.ടി.ജോസ്, അഡ്വ.സിജോ കടവിൽ, കെ.വി.ഷാനവാസ്, യു.ജെ.ജോയ്, ശിപാ പ്രദീപ് എന്നിവർ സംസാരിച്ചു. പി.കെ.രാജൻ, എം.എസ്.ശ്രീരാമകൃഷ്ണൻ, പി.സുലൈമാൻ, എം.എൽ.ബേബി, അമ്പലപ്പാട്ട് മണികണ്ഠൻ, പി.പി.ജോൺ, ബെൻസി ഡേവിഡ്, കെ.പി.എ റഷീദ്, ഹരീഷ്‌കുമാർ, കെ.ആർ.ചന്ദ്രൻ, ബിജു കാതിക്കുട തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement