മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
Friday 03 February 2023 1:35 AM IST
ചേർത്തല: :പൊതുജലാശയങ്ങളിൽ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിൽ 'മത്സ്യ സമൃദ്ധി 'പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.തെരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ യൂണിറ്റുകൾക്കാണ് മത്സ്യകൃഷിയുടെ ചുമതല.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്, സെക്രട്ടറി പി.ഗീതാകുമാരി,പഞ്ചായത്തംഗം ഫൈസി വി.ഏറനാട്,വികസന സമിതി കൺവീനർ എൻ.പി.ധനുഷ്,ഫിഷറീസ് കോ ഓർഡിനേറ്റർ ദീപ, പി.ലളിത,ശ്രീജ,പൊന്നമ്മ ശശീന്ദ്രൻ,സതീശൻ എന്നിവർ പങ്കെടുത്തു.