നെല്ലിന്റെ തറവില ബഡ്ജറ്റിൽ ഉയർത്തണം
Friday 03 February 2023 12:35 AM IST
കോട്ടയം: സംസ്ഥാന ബഡ്ജറ്റിൽ നെല്ലിന്റെ തറവില കിലോ ഗ്രാമിന് 28 രൂപയിൽ നിന്ന് 40 ആക്കി പ്രഖ്യാപിക്കണമെന്ന് നെൽ കർഷക യൂണിയൻ എം സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ സദസ് സർക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം ഗാന്ധി സ്‌ക്വയറിൽ കേരളാ കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബെന്നി പൊന്നാരം അദ്ധ്യക്ഷത വഹിച്ചു. ജോസഫ് കെ. നെല്ലുവേലി, മനോജ് മണ്ണുമാലിൽ, ടോബി തൈപ്പറമ്പിൽ, ജോസ്‌കൂട്ടി കവലയ്ക്കൽ, രാജു കണ്ണോത്ത്, ജോസുകുട്ടി കണ്ണാന്തറ, നീണ്ടൂർ ജോസ്, ആഗ്നൽ മണ്ണൂപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. നെല്ലിന്റെ കൈകാര്യച്ചെലവായി കർഷകർക്ക് 250 രൂപ നൽകണമെന്നും താമസം കൂടാതെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കണമെന്നും ജനശ്രദ്ധാ സദസ് ആവശ്യപ്പെട്ടു.