ആദരിച്ചു
Friday 03 February 2023 1:36 AM IST
ആലപ്പുഴ: ഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷ പഥക് അവാർഡിന് അർഹനായ കൈനടി എ ജെ.ജോൺസ്‌ക്കൂളിലെ അതുൽ ബിനീഷിനെ ആലപ്പുഴ ബീച്ച് ക്ലബിന്റെയും, ജില്ലാ ചൈൾഡ് പ്രെ ട്ടക്ഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ ആലപ്പുഴ കലക്ട്രേറ്റിൽ വെച്ച് ആദരിച്ചു. വെള്ളത്തിൽ മുങ്ങി താഴ്ന്ന സഹോദരനുൾപ്പടെ മൂന്ന് പേരുടെ ജീവൻ രക്ഷിച്ചതിനാണ് ഏട്ടാം ക്ലാസ് വിദ്യാർത്ഥിയായ അതുലിന് പുരസ്ക്കാരം ലഭിച്ചത്. ജില്ലാ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. ആലപ്പി ബീച്ച് ക്ലബ് പ്രസിഡന്റ് വി.ജി.വിഷ്ണു .ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി. മിനിമോൾ, കെ.നാസർ, വിമൽ പക്കി, രാജേഷ് രാജഗിരി, ഒ.വി.പ്രവീൺ, രമ്യ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.