നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം

Friday 03 February 2023 1:37 AM IST
മുഹമ്മ ഗ്രാമ പഞ്ചായത്ത് പോട്ടച്ചാൽ എം എൽ എ റോഡ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത്‌ 12-ാം വാർഡിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം നടന്നു. വാർഡിലെ കളരിവെളി -പള്ളിപ്പറമ്പ്, പോട്ടച്ചാൽ - എം എൽ എ റോഡ് എന്നീ റോഡുകളുടെ ഉൽഘാടനമാണ് മന്ത്രി പി പ്രസാദ് നിർവഹിച്ചത്. പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമാണം . ചടങ്ങിൽ മുഹമ്മ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്ന ഷാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിന്ധു രാജീവ്‌, കെ ചിദംബരൻ, പി എൻ സുധീർ, സിറിയക്ക് കാവിൽ, പി ബി തിലകൻ, പി എസ് സിദ്ധാർത്ഥൻ, ഗീത തമ്പി,ഷീല ഷാജി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം അഡ്വ ലതീഷ് ബി ചന്ദ്രൻ സ്വാഗതവും ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഗാഥാ വേണുഗോപാൽ നന്ദിയും പറഞ്ഞു.