കാൻസർ അവബോധവുമായി പട്ടം എസ്.യു.ടി

Thursday 02 February 2023 11:49 PM IST

തിരുവനന്തപുരം: കാൻസർ പോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധമാണ് എന്ന ആശയം മുൻനിർത്തി ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡയറ്ററി വിഭാഗം 'കാൻസർ പ്രിവന്റീവ് ഡയറ്റ്' പ്രോഗ്രാം സംഘടിപ്പിച്ചു. കാൻസർ പ്രിവന്റീവ് ക്ലിനിക്കിന്റെയും പീഡിയാട്രിക് ഇന്റെൻസീവ് കെയർ വാർഡിന്റെയും ഉദ്‌ഘാടനവും എസ്.യു.ടി ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ. ഡോ. ലക്ഷ്മി അമ്മാൾ,ഡോ.സുശീല അനിൽകുമാർ, ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ, പ്രീതി ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.