കെ.എസ്.ഇ.ബി കരാർ ജീവനക്കാരുടെ സെക്രട്ടേറിയറ്റ് ധർണ

Thursday 02 February 2023 11:50 PM IST

തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റിൽപ്പെട്ട മുഴുവൻ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക,കരാർ തൊഴിലാളികൾക്ക് ഇൻഷുറൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളികൾ ധർണ നടത്തി. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി കോൺ‌ട്രാക്ട് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് നായിഡു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഇലക്ട്രിസിറ്റ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി ഗോപകുമാർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, പട്ടം ശശിധരൻ, ഷാജി കുമാർ, രാമചന്ദ്രൻ നായർ, നാഫൽഖാൻ, സുനിൽ മതിലകം, മൈക്കിൾ സെബാസ്റ്റ്യൻ, കെ.ആർ മോഹൻദാസ്, എസ്. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.