മുതുവിള റസിഡന്റ്സ് അസോസിയേഷൻ

Thursday 02 February 2023 11:51 PM IST

കല്ലറ : മുതുവിള റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം 5ന് കെ.വി.യു.പി.എസിൽ നടക്കും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന സമ്മേളനം കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി ഉദ്ഘാടനം ചെയ്യും. പാങ്ങോട് സി.ഐ എൻ.സുധീഷ് വിമുക്ത ഭടന്മാരെ ആദരിക്കും.ചികിത്സാ സഹായ വിതരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് ഡോ.വി .എൻ. സുഷമ നിർവഹിക്കും. വാർഡംഗം പി.ടി.രാജേഷ് ലഘു സമ്പാദ്യ സഹായ പദ്ധതി വിതരണം നടത്തും.അസോസിയേഷൻ സെക്രട്ടറി എം.എ.സലാം, ഹരികുമാർ,എസ്.ജയപ്രകാശൻ,ഹരികുമാർ , ജയപ്രകാശൻ , അശോക് കുമാർ,ഹരി ബാബു എന്നിവർ പങ്കെടുക്കും. അസോസിയേഷൻ പ്രസിഡന്റ് ആർ.ദിവാകരന്റ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ശ്രീകുമാർ സ്വാഗതവും,ലീനാ കുമാരി നന്ദിയും പറയും.വൈകിട്ട് 4ന് ജനമൈത്രി പൊലീസിന്റെ നാടകം തീക്കളി , 5 ന് നാടൻ പാട്ട് .