നാടൻപാട്ട് മത്സരം

Friday 03 February 2023 12:50 AM IST
നാടൻപാട്ട് മത്സരം

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരാണർഥം മണിനാദം എന്ന പേരിൽ നാടൻപാട്ട് മത്സരം നടത്തുന്നു. 18നും 40നും ഇടയിൽ പ്രായമുള്ള 10 വരെ അംഗങ്ങളുള്ള ക്ലബുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതം സമ്മാനമായി നൽകും. അപേക്ഷകൾ ഈ മാസം 10നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ല യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, തത്തംപള്ളി പി.ഒ, ആലപ്പുഴ എന്ന വിലാസത്തിലോ alpydyc@gmail.com എന്ന മെയിലിലോ അയക്കാം. ഫോൺ-0477-2239736, 9847133866

Advertisement
Advertisement