ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

Thursday 02 February 2023 11:58 PM IST

ആറ്റിങ്ങൽ: കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച കാശ്മീരിൽ സമാപിച്ചപ്പോൾ യാത്രയ്ക്കും യാത്ര നയിച്ച രാഹുൽ ഗാന്ധിക്കും അഭിവാദ്യമർപ്പിച്ച് കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രകടനം നടത്തി. കോൺഗ്രസ്‌ വെസ്റ്റ്മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡി.സി.സി മെമ്പർ പി.വി.ജോയി, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹകസമിതി അംഗം ആദർശ്, ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ പ്രിൻസ് രാജ്, ഇയാസ്, ആർ.എസ്.പ്രശാന്ത്, ഐ.എൻ.ടി.യു.സി ഭാരവാഹികളായ കൃഷ്ണകുമാർ, വലിയ ബാബു മണ്ഡലം ഭാരവാഹികൾ, ബൂത്ത്‌ പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.