സുനാമി ഇറച്ചി വില്പന: ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി

Friday 03 February 2023 12:13 AM IST

കോട്ടയം: തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന ചത്ത കോഴിയുടെ ഇറച്ചി (സുനാമി ഇറച്ചി) വില്പന കോട്ടയത്തും വ്യാപകമാണെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. അതേസമയം സുനാമി ഇറച്ചി വിൽക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു. ചത്തകോഴികളെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കി ക്രിമിനൽ കേസെടുക്കുമെന്ന് കോട്ടയം നഗരസഭാധികൃതരും വ്യക്തമാക്കി.

 പ​ന​ച്ചി​ക്കാ​ട്ട് ​പ​ക്ഷി​പ്പ​നി​ ​സ്ഥി​രീ​ക​രി​ച്ചു

പ​ന​ച്ചി​ക്കാ​ട് ​പ​ഞ്ചാ​യ​ത്തി​ന്റെ​ 14​-ാം​ ​വാ​ർ​ഡി​ൽ​ ​കാ​വ​നാ​ടി​ക്ക​ട​വ് ​ഭാ​ഗ​ത്ത് ​സ്വ​കാ​ര്യ​ ​ഫാ​മി​ൽ​ ​പ​ക്ഷി​പ്പ​നി​ ​സ്ഥി​രീ​ക​രി​ച്ചു.​ ​ഈ​ ​സ്ഥ​ല​ത്തി​ന്റെ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ലു​ള്ള​ ​മു​ഴു​വ​ൻ​ ​വീ​ടു​ക​ളി​ലെ​യും​ ​കോ​ഴി,​ ​താ​റാ​വ്,​ ​കാ​ട​ ​എ​ന്നി​വ​യു​ടെ​ ​ക​ള​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഇ​ന്ന് ​മു​ത​ൽ​ ​ദ​യാ​വ​ധം​ ​ചെ​യ്തു​ ​സം​സ്ക​രി​ക്കും.​ ​കു​ഴി​മ​റ്റം​ ​പ​ള്ളി​ക്ക​വ​ല,​ ​കൂ​മ്പാ​ടി,​ ​മ​യി​ലാ​ടും​കു​ന്ന്,​ ​കു​ഴി​മ​റ്റം​ ​പ​ള്ളി​ഭാ​ഗം,​ ​പ​ള്ളി​ക്ക​ട​വ് ​തു​ട​ങ്ങി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന്റെ​യും​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​യും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ഷാ​ജി​ ​പ​ണി​ക്ക​ശേ​രി​ ​അ​റി​യി​ച്ചു.​ ​ചീ​ഫ് ​വെ​റ്റ​റി​ന​റി​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​പി.​കെ.​ ​മ​നോ​ജ് ​കു​മാ​റി​​​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ര​ണ്ട് ​സം​ഘ​മാ​ണ് ​ദ​യാ​വ​ധം​ ​ന​ട​ത്തു​ക.

'മൂവായിരത്തോളം പേർ ജില്ലയിൽ ഇറച്ചിക്കോഴി കച്ചവടം നടത്തുന്നുണ്ട്. ആരെങ്കിലും ചത്തകോഴികളെ വിൽക്കുന്നുണ്ടെങ്കിൽ അവരെ സംഘടന നിയമത്തിന് മുന്നിൽ കൊണ്ടുവരും".

- അബ്ദുൾ സത്താർ,

സെക്രട്ടറി കേരളസംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായി സമിതി

'കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടു. കോഴിക്കടകൾ പുലർച്ചെയും പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സുനാമി ഇറച്ചി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ ക്രിമിനൽ കേസെടുക്കും. ലൈസൻസ് റദ്ദാക്കും. വൻ തുക ഫൈനും ഈടാക്കും".

- ബി. ഗോപകുമാർ,

കോട്ടയം നഗരസഭ വൈസ് ചെയർമാൻ