കഥാസമാഹാര പ്രകാശനം അഞ്ചിന്

Friday 03 February 2023 12:21 AM IST

കോട്ടയം: ജി. രമണി അമ്മാളുടെ കഥാസമാഹാരമായ 'ആത്മായന"ത്തിന്റെ പ്രകാശനം അഞ്ചിന് ഉച്ചക്കഴിഞ്ഞ് രണ്ടിന് കോട്ടയം ഗുഡ്‌ഷെപ്പേർഡ് റോഡ് ആർട്ട് കാസ്റ്റൽ ഗാലറിയിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സിനിമാ സംവിധായകൻ ജോഷി മാത്യുവിന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. എഴുത്തുകാരിയും മെഡിക്കൽ കോളേജ് റിട്ടേർഡ് പ്രൊഫസറുമായ ഡോ. കുഞ്ഞമ്മ ജോർജ് പുസ്തകപരിചയം നടത്തും. അക്ഷരസ്ത്രീ പ്രസിഡന്റ് ഡോ. ആനിയമ്മ ജോസഫ് അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, പരസ്‌പരം വായനക്കൂട്ടം പ്രസിഡന്റ് ഔസേപ്പ് ചിറ്റക്കാട്, കോട്ടയം സാഹിതി ടി.ജി. ബാലകൃഷ്ണൻ, കവിയരങ്ങ് കോ-ഓർഡിനേറ്റർ ബേബി പാറക്കടവൻ എന്നിവർ പങ്കെടുക്കും. റാണി വിനോദ് സ്വാഗതവും ജി. രമണി അമ്മാൾ നന്ദിയും പറയും.