വൈക്കം ക്ഷേത്രത്തിൽ ചിറപ്പ് മഹോത്സവം

Friday 03 February 2023 12:23 AM IST

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ആരംഭിച്ചു. ചടങ്ങിന്റെ ദീപ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ഭാവന, അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫിസർ പി. അനിൽ കുമാർ, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, ബി.ഐ. പ്രദീപ് കുമാർ, അജി മാധവൻ, എ. ബാബു, ഇ.കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ചിറപ്പ് 12ന് സമാപിക്കും. 13നാണ് കുംഭാഷ്ടമി (മാശി അഷ്ടമി). നവരാത്രി 18നും ആഘോഷിക്കും. ഇന്ന് രാവിലെ ആറിന് പാരായണം. 10ന് ശതകലശം വൈകിട്ട് 5.30ന് പാഠകം 6.30ന് തിരുവാതിര, എട്ടിന് സംഗീത സദസ്.