'പ്രകാശം പരത്തുന്ന പെൺകുട്ടി" പ്രദർശിപ്പിക്കും
Friday 03 February 2023 12:26 AM IST
കോട്ടയം: ടി. പദ്മനാഭന്റെ കൃതിയായ 'പ്രകാശം പരത്തുന്ന പെൺകുട്ടി"യെ ആധാരമാക്കി ജയരാജ് സംവിധാനം ചെയ്ത ചലച്ചിത്രം പുനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് മുതൽ 9 വരെയാണ് മേള. നടിയും ടിവി അവതാരകയുമായ മീനാക്ഷിയും പുതുമുഖ നടൻ അൽവിനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആൽവിൻ ആന്റണി, മനു പദ്മനാഭൻ നായർ, ബിജു തോരണതേൽ, ജയചന്ദ്രൻ കല്ലാടത് എന്നിവരാണ് നിർമ്മാതാക്കൾ. ജയരാജ് ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയ അവാർഡ് നേടിയ നിഖിൽ എസ്. പ്രവീണാണ് ഛായാഗ്രഹണം.