എരുമേലിയിൽ ഉപതിരഞ്ഞെടുപ്പ് 28ന്
Friday 03 February 2023 12:33 AM IST
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനായിലെ ഉപതിരഞ്ഞെടുപ്പ് 28ന്. ഒമ്പതു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. എസ്.സി സംവരണ മണ്ഡലമായ ഇവിടത്തെ വോട്ടെണ്ണൽ മാർച്ച് ഒന്നിനാണ്. കഴിഞ്ഞതവണ വിജയിച്ച കോൺഗ്രസിലെ പി.എ. സുനിമോൾ സർക്കാർജോലി ലഭിച്ചതിനെ തുടർന്നാണ് ഒരു മാസം മുമ്പ് രാജിവച്ചത്. ഉപതിരഞ്ഞെടുപ്പിൽ അനിതാ സന്തോഷാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പഞ്ചായത്ത് പ്രസിഡന്റായും അംഗമായും ദീർഘനാളത്തെ പ്രവൃത്തി പരിചയമാണ് അനിതാ സന്തോഷിന് അനുകൂലമായത്. കുടുംബശ്രീ എ.ഡി.സി സെക്രട്ടറി പുഷ്പാ ബാബുവാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് യോഗവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനംചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഐ. അജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.