ഇതാ ചരിത്രം പിറക്കുന്നു, കേരളത്തിലെ ആദ്യ "പുരുഷ" മാതാവ്
Friday 03 February 2023 12:38 AM IST
സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയെങ്കിലും ഒരു കുഞ്ഞെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ സാഫല്യത്തിനായി ഗർഭം ധരിച്ച് കാത്തിരിക്കുകയാണ് സഹദ്. കുഞ്ഞിനെ മാറോടണച്ച് താരാട്ടാനുള്ള തിടുക്കത്തിലാണ് സഹദിന്റെ പങ്കാളിയായ, പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയ പവൽ.