ബി.എസ്.എൻ.എൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ

Friday 03 February 2023 12:38 AM IST

കുരിശുംമൂട്: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള ഭാരത് ഉദ്യമി പദ്ധതി മുഖേന ബി.എസ്.എൻ.എൽ കുരിശുംമൂട് എക്‌സ്‌ചേഞ്ച് പരിധിയിലുൾപ്പെടുന്ന ഗ്രാമീണ മേഖലയിലെ വീടുകളിൽ സാജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകും.

30 മുതൽ 300 എം.ബി.പി.എസ് വരെ വേഗതയുള്ള അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കണക്ഷനും അൺലിമിറ്റഡ് കോളുകളോടിയ കൂടിയ പാക്കേജുമാണ് നൽകുന്നത്. പദ്ധതിപ്രകാരം മോഡവും ഇൻസ്റ്റലേഷൻ ചാർജും സൗജന്യമാണ്. പുതിയ കണക്ഷനുകൾക്ക് പുറമേ നിലവിലുള്ള ബി.എസ്.എൻ.എൽ ലാൻഡ് ലൈനുകളും ഡിസ്‌കണക്ടായവയും നമ്പർ മാറാതെ ഈ സംവിധാനത്തിലേക്ക് മാറ്റാം. മാർച്ച് 31 വരെയാണ് കാലാവധി. താത്പര്യമുള്ളവർ കുരിശുംമൂട് ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 8078373235.