കാലിത്തീറ്റ സബ്സിഡി വിതരണോദ്ഘാടനം
Friday 03 February 2023 1:02 AM IST
മാള: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് 2022- 23 സാമ്പത്തിക വർഷത്തിൽ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ സബ്സിഡി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഗീത ചന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് മെമ്പർമാരായ സിൽവി ടീച്ചർ, വിൻസി ജോഷി, കേരള ഫീഡ്സ് ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ പി.പി. ഫ്രാൻസിസ്, ജൂണി ജോസ് റോഡ്രിഗ്സ്, സി. നിഷ, കെ.ടി. എൽദോസ് എന്നിവർ സംസാരിച്ചു.