സ്‌നേഹാദരം
Friday 03 February 2023 1:04 AM IST
കയ്പമംഗലം: ഇരിങ്ങാലക്കുട സൈബർ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ്‌മോന് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌നേഹാദരം നൽകി. സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ് അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപകൻ ടി.വി. സജീവ്, ഡെപ്യൂട്ടി എച്ച്.എം കെ.എസ്. കിരൺ, എ.വി. പ്രദീപ് ലാൽ, ടി.എൻ. അജയകുമാർ, വി.എസ്. നീതു, ഗിരീഷ്, ശാരി സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.ഐക്ക് ഉപഹാരം നൽകി.