ശരീരവേദനകൾ അകലാനും ആരോഗ്യം ലഭിക്കാനും ഉത്തമം, വാതസംബന്ധമായ എല്ലാ വേദനകൾക്കും പ്രതിവിധി, കരിനൊച്ചിയുടെ ഗുണങ്ങൾ ഇവയാണ്
Friday 03 February 2023 3:35 AM IST
പഴമക്കാരുടെ ആരോഗ്യരഹസ്യങ്ങളിൽ ഒന്നായിരുന്നു കരിനൊച്ചി. ഇതിന്റെ ഇലയുടെ അടിഭാഗം വയലറ്റ് നിറമായിരിക്കും. ഇല, പൂവ്, വേര് എന്നിവയെല്ലാം ഔഷധമൂല്യമുള്ളതാണ്. അരിപ്പൊടിയും കരിപ്പട്ടിയും കരിനൊച്ചി ഇല അരച്ചതും ചേർത്ത് കുറുക്കി കഴിക്കുന്നത് ശരീരവേദനകൾ അകലാനും ആരോഗ്യം ലഭിക്കാനും ഉത്തമമാണ്.
തുളസി, നൊച്ചിയില, ജീരകം , കുരുമുളക് എന്നിവ ചേർത്ത് തയാറാക്കുന്ന കഷായം ചുമ ശമിപ്പിക്കും. കരിനൊച്ചി ഇല കിഴികെട്ടി ചൂട് പിടിക്കുന്നതും ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും വാതസംബന്ധമായ എല്ലാ വേദനകൾക്കും പ്രതിവിധിയാണ് . ഇല ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ ആവിപിടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും ഇല്ലാതാക്കും.