സോളമൻ ഐലൻഡ്സിൽ വീണ്ടും എംബസി തുറന്ന് യു.എസ്

Friday 03 February 2023 6:44 AM IST

ഹോനിയാര : 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം പസഫിക് ദ്വീപുരാജ്യമായ സോളമൻ ഐലൻഡ്സിൽ എംബസി തുറന്ന് യു.എസ്. തെക്കൻ പസഫിക് മേഖലയിൽ വളർന്നുവരുന്ന ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് യു.എസിന്റെ നീക്കം.

എംബസി തുറന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പസഫികിലെ തങ്ങളുടെ പങ്കാളികളുമായി കൂടുതൽ ഇടപഴകാൻ ഇത് സഹായിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം 1993ലാണ് സോളമൻ ഐലൻഡ്സിന്റെ തലസ്ഥാനമായ ഹോനിയാരയിലെ എംബസി യു.എസ് അടച്ചത്.

അതേ സമയം,​ സോളമൻ ഐലൻഡ്സിന്റെ വികസനത്തിന് സഹായിക്കാൻ എല്ലാ കക്ഷികളുമായി പ്രവർത്തിക്കാൻ തയാറാണെന്നും പസഫിക് ദ്വീപ് മേഖലയിൽ സ്വാധീനം ചെലുത്താൻ ആരുമായും മത്സരിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.

Advertisement
Advertisement