മാസ് ലുക്കിൽ 'കിംഗ് ഒഫ് കൊത്ത'; ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

Friday 03 February 2023 1:29 PM IST

ദുൽഖർ സൽമാൻ നായകനായി എത്തുന്ന 'കിംഗ് ഒഫ് കൊത്ത' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 2023 ഓണത്തിന് പടം റിലീസ് ചെയ്യുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

ദുൽഖർ യു പി 9 0009 എന്ന വാഹനത്തിൽ ചാരി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. തന്റെ ആദ്യ സിനിമ ഇറങ്ങിയിട്ട് 11 വർഷം കഴിഞ്ഞെന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.

സീ സ്റ്റുഡിയോയുടെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് 'കിംഗ് ഒഫ് കൊത്ത'. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റിംഗ് ശ്യാം ശശിധരൻ പ്രവീൺ വർമ്മ വസ്ത്രാലങ്കാരം. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതം നിർവഹിക്കുന്നത്. മലയാളം,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി,​ കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.