കഠിനമായ തണുപ്പിൽ വാതിലിൽ മുട്ടുന്ന 25 വയസ് തോന്നിക്കുന്ന  നഗ്നയായ യുവതി, വീഡിയോ പ്രചരിക്കുന്നു, കണ്ടെത്താനാവാതെ കൈമലർത്തി പൊലീസ് 

Friday 03 February 2023 2:37 PM IST

ലക്നൗ : കൊടുംതണുപ്പിൽ യു പിയിലെ തെരുവുകളിലൂടെ ഭയമേതുമില്ലാതെ നഗ്നയായ യുവതി സഞ്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇനിയും യുവതിയെ കണ്ടെത്താനായിട്ടില്ല.

ജനുവരി 29നാണ് യുവതിയുടെ വീഡിയോ പുറത്ത് വന്നത്. തെരുവിലൂടെ നടന്ന യുവതി വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസിയായ ഒരാൾ പൊലീസിൽ പരാതിപ്പെട്ടു. ഉദ്ദേശം 25 വയസ് തോന്നിക്കുന്ന യുവതിയെ ബൈക്കിൽ രണ്ട് പേർ പിന്തുടർന്നെന്നും പരാതിക്കാരൻ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് രാംപൂർ പൊലീസ് അറിയിച്ചു. ഇതേതുടർന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. യുവതിയെ കണ്ടാൽ വിവരം അറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.